video
play-sharp-fill

തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും…! തമ്പാനൂർ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മിലടിച്ചു; സംഭവം ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള യോഗത്തിന് പിന്നാലെ

സ്വന്തംലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ശശി തരൂർ പങ്കെടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള യോഗത്തിന് പിന്നാലെയാണ് കയ്യാങ്കളി ഉണ്ടായത്. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും ശശി തരൂര്‍ എംപിയുടെ സ്റ്റാഫ് പ്രവീണ്‍ കുമാറും തമ്മിലായിരുന്നു വാക്കേറ്റം. തരൂരിനെ വിമർശിച്ചതിന് തരൂർ അനുകൂലികളും പേഴ്സണൽ സ്റ്റാഫും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് പരാതിപ്പെട്ടു. എന്നാൽ സതീഷ് അനാവശ്യ പ്രകോപനമുണ്ടാക്കിയെന്നാണ് തരൂർ അനുകൂലികളുടെ വിമർശനം. തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചായിരുന്നു ഡിസിസി ഓഫീസിലെ […]

“ഉമ്മൻ ചാണ്ടിയെ വെട്ടി മാറ്റി” ; കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം ; കോൺഗ്രസിൽ തമ്മിലടി ; പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് വിശദീകരണം

കോട്ടയം : കോട്ടയത്ത് കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതോടെയാണ് വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചത്. പോസ്റ്ററിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഡിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽനിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.പരിപാടി ഉദ്ഘാടനം ചെയ്യുന്ന രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും കെ.സി ജോസഫിന്‍റെയും ചിത്രങ്ങൾ പോസ്റ്ററിൽ ഉണ്ട്. കോൺ​ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]

കാസര്‍കോട്ട് 10 ഡിസിസി ഭാരവാഹികള്‍ രാജി വച്ചു; മുതിര്‍ന്ന നേതാവ് ഉൾപ്പെടെ ബിജെപിക്ക് ‘കൈ’ കൊടുത്താൽ പണി പാളും; വിമതനീക്കങ്ങൾ നടക്കുന്നത് അതീവ രഹസ്യമായി; തൃക്കരിപ്പൂരില്‍ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയത് ആരെ പേടിച്ച്?

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ഉദുമയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കാസർഗോഡ് കോണ്‍ഗ്രസില്‍ ഭിന്നത. ഇന്നലെ വൈകീട്ടോടെ തൃക്കരിപ്പൂര്‍, ജോസഫ് വിഭാഗത്തിന് വിട്ട് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ വിമത നീക്കവുമായി രംഗത്ത് വന്നത്. തൃക്കരിപ്പൂരിൽ മണ്ഡലം കമ്മിറ്റി പോലുമില്ല ജോസഫ് വിഭാഗത്തിന്. എന്നിട്ടും ഈ സീറ്റ് വിട്ട് നൽകിയതിൽ പ്രതിഷേധിച്ചാണ് ആക്ഷേപം ഉയരുന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ നേതൃത്വത്തില്‍ കാസർഗോഡ് ജില്ലയിൽ കോണ്‍ഗ്രസിന്റെ നിലപാടുകളെയും നടപടികളെയും ഹൈജാക്ക് […]

കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്; പ്രതിക്കൂട്ടില്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല- മുല്ലപ്പള്ളി കൂട്ടായ്മ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഡിസിസിയില്‍ വന്‍ അഴിച്ചുപണി. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തുടരും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് തീരുമാനം. ചില നേതാക്കള്‍ കെപിസിസിയിലെ നേതൃമാറ്റം ഉയത്തിയെങ്കിലും അതിനുള്ള സാധ്യത ഉന്നത നേതാക്കള്‍ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെപിസിസി മുല്ലപ്പള്ളി തന്നെ നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ യുഡിഎഫ് നേതൃയോഗം നാളെ മൂന്നിനു കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. നേതൃമാറ്റം ആലോചിക്കേണ്ട സമയം ഇതല്ലയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെപിസിസി തലത്തില്‍ […]

ജനകീയ പ്രക്ഷോഭ ജാഥയ്ക്ക് കാണക്കാരിയിൽ തുടക്കമായി

സ്വന്തം ലേഖകൻ കോട്ടയം : ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉഴവൂർ ബ്ലോക്ക് പര്യടനം കാണക്കാരിയിൽ ആരംഭിച്ചു. വെമ്പള്ളിയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . കാണക്കാരി മണ്ഡലം പ്രസിഡന്റ് പി.യു മാത്യു ,ജാഥ ക്യാപ്റ്റൻ ജോഷി ഫിലിപ്പ് , നേതാക്കന്മാരായ ജാൻസ് കുന്നപ്പള്ളി, ജോബോയ് ജോർജ്, യു.പി ചാക്കപ്പൻ,സുനു ജോർജ്ജ് , എം.എൻ ദിവാകരൻ നായർ, യുജിൻ തോമസ്, […]