കഷ്ടപ്പെടാൻ ക്ഷീര കർഷകരും പണം വാങ്ങാൻ സെക്രട്ടറിയും..!! സംക്രാന്തിയിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്..!! വർഷങ്ങളായി ഭരണസമിതി രൂപീകരിക്കാതെ സെക്രട്ടറി നടത്തുന്നത് ഏകപക്ഷീയ ഭരണം..!!
സ്വന്തം ലേഖകൻ കോട്ടയം : സംക്രാന്തിക്ക് സമീപം പ്രവർത്തിക്കുന്ന ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടക്കുന്നത് വൻ അഴിമതിയെന്ന് ക്ഷീര കർഷകർ. പാവപ്പെട്ട ക്ഷീര കർഷകരെ ഊറ്റി പിഴിയുകയാണ് സംഘത്തിന്റെ തലപ്പത്തിരിക്കുന്നവരെന്നും ക്ഷീര കർഷകർ ആരോപിച്ചു സംഘത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പിനെതിരെ വ്യാപകമായി പരാതി ഉയർന്നിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 38 വർഷക്കാലമായി സംക്രാന്തിയിൽ പ്രവർത്തിക്കുന്ന ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അന്നുമുതൽ ഒരേ സെക്രട്ടറി തന്നെയാണ് ചുമതലയിൽ ഇരിക്കുന്നത്. ആദ്യകാലങ്ങളിൽ ഭരണസമിതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും ഇല്ലാതെയായെന്നും കർഷകർ ആരോപിക്കുന്നു . പാലിന് […]