അവയവം സ്വീകരിച്ചവർ നൽകിയത് 40 മുതൽ 50 ലക്ഷം രൂപവരെ, അവയവം നൽകിയ പാവപ്പെട്ടവർക്ക് കിട്ടിയത് എട്ട് മുതൽ 15 ലക്ഷം വരെ ; സംസ്ഥാനത്തെ കോളനികൾ കേന്ദ്രീകരിച്ച് ഒരു വർഷത്തിനിടെ വൃക്ക വിൽപ്പന നടത്തിയത് 20ലധികം പേർ ; കിഡ്‌നി തട്ടിപ്പിൽ സ്വകാര്യ ആശുപത്രി മാഫിയയുടെ ഇടപെടൽ : അവയവക്കച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പതിലധികം ഏജന്റുമാർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അവയവദാനത്തിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്നത് അവയവക്കച്ചവടമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാർ പൊലീസ് നിരീക്ഷണത്തിലാണ്. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുനൽകിയ റിപ്പോർട്ടിനുപിന്നാലെ […]