play-sharp-fill

സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി മുഖ്യമന്ത്രി

  സ്വന്തം ലേഖിക കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ വിതരണം ചെയ്‌തെന്നരോപിച്ച് യുപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയത്.യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സി.പി.എം. മുൻപ് സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോൾ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരി നിയമമാണെന്നാണ് സിപിഎമ്മിൻറെ തന്നെ വാദം. കോഴിക്കോട് പന്തീരാങ്കാവിൽ നിന്നാണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർ അറസ്റ്റിലായത്. സി.പി.എം ബ്രാഞ്ച് […]

സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല ; രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ പുറത്തുവരുന്നത് സർക്കാരിന്റെ കിരാത മുഖമാണ് ; ആശയ പ്രചരണം നടത്തുന്നവർക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടത് : രമേശ് ചെന്നിത്തല

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അട്ടപ്പാടിയിലെ മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് പരസ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു, സിപിഐ ഉന്നയിക്കുന്ന വാദങ്ങൾ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഏഴ് പേരെയാണ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വെടിവച്ച് കൊന്നത്. രണ്ട് സിപിഎം പ്രവർത്തകരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് […]

സെക്‌സ് റാക്കറ്റ് സി.പി.എമ്മിന്റെ പോഷകസംഘടനായി മാറുന്നു , മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെപ്പറ്റി സംസാരിക്കാൻ ധാർമ്മികതയില്ല ; കുമ്മനം രാജശേഖരൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം കാമഭ്രാന്താലായമായെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയ്ക്ക് മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മികതയില്ലെന്നും സി.പി.എം വേട്ടക്കാരുടെ പാർട്ടിയാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾക്ക് നീതി തേടി ബിജെപി സംഘടിപ്പിക്കുന്ന ഉപവാസത്തിനിടയിലായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സെക്‌സ് റാക്കറ്റ് സിപിഎമ്മിന്റെ ഒരു പോഷക സംഘടനയായി മാറുന്നുവെന്നും കുമ്മനം കൂട്ടിച്ചേർത്തു. വാളയാർ കേസിൽ പെൺകുട്ടികളുടെ വീട് സന്ദർശിക്കുന്നതിനായി എത്തിയ ദേശീയ ബാലാവകാശ കമ്മീഷന് പോലും സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഒരുക്കിയില്ല. ദേശീയ ബാലാവകാശ കമ്മീഷൻ വാളയാറിലെത്തിയപ്പോൾ, മുഖ്യമന്ത്രി […]

മാവോയിസ്റ്റ്‌ വേട്ട : ‘വർഗ്ഗബോധം എന്നൊന്നുണ്ട് , കൊലചെയ്യപ്പെട്ടത് സഖാക്കളാണ് ‘ ; ഡിവൈഎഫ്‌ഐയിൽ നിന്ന് രാജി വച്ച് ജില്ലാ കമ്മറ്റി നേതാക്കൾ

  സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുൻ ജില്ലാകമ്മിറ്റി അംഗം എസ് യാസിൻ എന്നിവരാണ് രാജിവെച്ചത്. ‘ഡിവൈഎഫ്‌ഐ,സിപിഐഎം സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം’ ?എന്നായിരുന്നു അമൽ ദേവ് ഫേസ്ബുക്കിൽ കുറിച്ചത്. മാവോയിസ്റ്റ് വേട്ടയിൽ രോഷം പ്രകടിപ്പിച്ച് 6 […]

വാളയാർ കേസ് ; പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്, കുരുക്കിലായി സി.പി.എം

  സ്വന്തം ലേഖിക പാലക്കാട്: വാളയാർ പീഡനക്കേസിലെ പ്രതികളുടെ രക്ഷയ്ക്കായി രാഷ്ട്രീയ ഇടപെടൽ ഉണ്ടായത് വിവാദമായതോടെ സിപിഎം പ്രതിരോധത്തിൽ ആയിരിക്കുകയാണ്. പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇല്ലെന്നുറപ്പിക്കുകയാണ് മന്ത്രി എ കെ ബാലൻ ഉൾപ്പെടെയുളളവർ ചെയ്തത്. വാളയാർകേസിൽ പ്രതികളെ രക്ഷപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ യുവജന സംഘടനകൾ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് മാർച്ച് നടത്തും. പ്രതികളെ രക്ഷപെടാൻ അനുവദിക്കരുതെന്നാണ് പൊതുസമൂഹമൊന്നാകെ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. കോടതിയിൽ പ്രതികളെക്കുറിച്ച് കൃത്യമായി കാര്യങ്ങളെല്ലാം പറഞ്ഞതാണെന്ന് പെൺകുട്ടികളുടെ അമ്മപറയുന്നത്.

എൽ.ഡി.എഫിന് തലവേദനയായി അരൂരിൽ പച്ചയിലും മഞ്ഞയിലുള്ള അരിവാൾ ചുറ്റിക ; കടുത്ത പരിഹാസവുമായി കോൺഗ്രസ്സും ബി.ജെ.പിയും രംഗത്ത്

  സ്വന്തം ലേഖിക അരൂർ: മലപ്പുറത്തെ പച്ചചെങ്കൊടി വിവാദത്തിന് പിന്നാലെ അരൂരിലെ പച്ചയിലും മഞ്ഞയിലുമുള്ള അരിവാൾചുറ്റികയും എൽ.ഡി.എഫിന് തലവേദനയാകുന്നു. അരൂരിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുവജനസംഘടനകൾ നടത്തിയ പ്രകടനത്തിലാണ് മഞ്ഞയും പച്ചയും നിറത്തിലുള്ള ചെങ്കൊടി പ്രത്യക്ഷപ്പെട്ടത്. ചെങ്കൊടിക്ക് പകരം മഞ്ഞനിറമുള്ള തുണിയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടികൾ ഉപയോഗിച്ചതാണ് എതിരാളികളുടെ ആക്ഷേപത്തിന് കാരണമായത്. സംഭവത്തിൽ കടുത്ത പരിഹാസവുമായാണ് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും […]

ഇനി എളിമകൊണ്ടും വിനയം കൊണ്ടും ജനങ്ങളെ പൊറുതിമുട്ടിക്കാനൊരുങ്ങി സിപിഎം

സ്വന്തം ലേഖിക തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം. ശബരിമലയിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാൻ നിർബന്ധിക്കേണ്ടെന്ന മുൻ നിലപാട് ജനങ്ങളോട് വിശദീകരിക്കുമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തീരുമാനമായത്. സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിഷയത്തിൽ നിലപാട് മയപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം. പ്രാദേശിക ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രവർത്തകർ സജീവമായി ഇടപെടണമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നു. അതേസമയം തിരുത്തൽ രേഖയിൽ ഇക്കാര്യം ഉൾപ്പെടുത്തണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. തെറ്റ് തിരുത്തൽ രേഖ […]

കണ്ണൂർ കോർപ്പറേഷൻ : ഡെപ്യൂട്ടി മേയർ രാഗേഷിനെ സ്ഥലം മാറ്റി സിപിഎം പക വീട്ടി

സ്വന്തം ലേഖിക കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും കണ്ണൂർ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരനുമായ പി.കെ.രാഗേഷിനെ ജില്ലാ ബാങ്ക് പേരാവൂർ ശാഖയിലേക്ക് സ്ഥലംമാറ്റി. ഡെപ്യൂട്ടി മേയർ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാൻ മാത്രമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവർഷംമുമ്പ്് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. […]