video
play-sharp-fill

അഴിമതി കേസില്‍ ഡപ്യൂട്ടി കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും സസ്പെന്‍ഷന്‍; സർക്കാർ ഉത്തരവ് ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ നൽകിയ കേസിൽ വിജിലന്‍സ് അന്വേഷണം നടക്കുന്ന പാശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശ്ശൂര്‍ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണ്‍ , തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവർ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെന്‍ഷൻ നൽകി സർക്കാർ. ക്വാറി ഉടമക്ക് കരമടയ്ക്കുന്നതിലും, ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലും അഴിമതി ഉണ്ടെന്ന പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ പി കിരണ്‍. പെരുമ്പാവൂര്‍ തഹസില്‍ദാരാണ് ജോര്‍ജ്ജ് ജോസഫ്. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സംസ്ഥാനത്ത് ഒരു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൈവശം വയ്ക്കാവുന്ന വിവിധ […]

അഴിമതിയുടെ കൂത്തരങ്ങായി കോട്ടയം നഗരസഭയിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗം ; കൈക്കൂലിയുമായി കഴിഞ്ഞ വർഷം 3 ഉദ്യോഗസ്ഥരെ വിജിലൻസ് കൈയ്യോടെ പിടിച്ചിട്ടും കൊള്ളയ്ക്ക് അറുതിവരാതെ കോട്ടയം നഗരസഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: ജനിച്ചാലും മരിച്ചാലും ശരി, ഞങ്ങൾക്ക് കൈക്കൂലി തരണം, ഇല്ലിങ്കൽ സർട്ടിഫിക്കറ്റിനായി ആഴ്ച്ചകൾ കയറിയിറങ്ങണം, അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന കോട്ടയം നഗരസഭയിലെ ജനന, മരണ രജിസ്ട്രേഷറിലെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇന്ന് രാവിലെ പുറത്തു വിട്ടത്.. ജനന മരണ രജിസ്‌ട്രേഷനിൽ  വൻ കൈക്കൂലിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചു പറിച്ചു വാങ്ങുന്നതെന്ന നിരന്തര പരാതിയെ തുടർന്ന് തേർഡ് ഐ ആൻ്റി കറപ്ഷൻ ടീം ദിവസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു. വീഡിയോ ഇവിടെ കാണാം അന്വേഷണത്തിൽ അഴിമതിക്ക് […]

കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിടത്ത് രണ്ട് കോടി രൂപ നൽകി ; സപ്ലൈകോയിലെ ഒത്തുതീർപ്പ് അഴിമതി വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: കാപ്പിപ്പൊടി വിതരണ കരാറിൽ നിന്നും ഒഴിവാക്കിയ കമ്പനിയ്ക്ക് 6.91 ലക്ഷം രൂപയും പലിശയും നഷ്ട പരിഹാരം ചോദിച്ച കമ്പനിയ്ക്ക് രണ്ട് കോടി രൂപ നൽകി. സപ്ലൈകോയുടെ ഒത്തുതീർപ്പ് അഴിമതി വൻ വിവാദത്തിലേക്ക്. നിയമ നടപടികൾ പാലിക്കാതെയാണ് വലിയ തുക നൽകുന്നതെന്നാണ് ആക്ഷേപം. ഹെഡ് ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റിയെയോ, സപ്ലൈകോയുടെ നിയമവിഭാഗത്തെയോ അറിയിക്കാതെയായിരുന്നു ഒത്തുതീർപ്പ്. 2007ൽ കരാർ നൽകുകയും സമയക്രമം പാലിക്കാത്തിന്റെ പേരിൽ പിന്നീടു സപ്ലൈകോ വിലക്കുകയും ചെയ്ത വയനാട്ടിലെ സാൻ സ്‌പൈസസ് എന്ന സ്ഥാപനവുമായാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിതരണം വിലക്കിയതിനെതിരെ 6.91 […]

പിഴ ഈടാക്കിയ ശേഷം രസീത് കീറിയെറിഞ്ഞു, പിഴത്തുക കോടതിയിൽ അടച്ചില്ല : ലീഗൽ മെട്രോളജി വകുപ്പിൽ വൻ കൃത്രിമം ; ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം : കടകളിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയ ശേഷം രസീത് ഉദ്യോഗസ്ഥർ തന്നെ കീറിയെറിഞ്ഞു. പിഴത്തുക കോടതിയിലും അടച്ചില്ല. ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പിൽ വൻ അഴിമതി. ചങ്ങനാശ്ശേരിയിൽ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. കഴിഞ്ഞ ദിവസങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താതെ വസ്തുക്കൾ പായ്ക്ക് ചെയ്ത് വിതരണം നടത്തുന്നുവെന്ന് കണ്ടെത്തുകയും രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. മതിയായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് […]