ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ നേട്ടം കൊയ്ത് ഗെയിം കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും
സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകം മുൾമുനയിൽ നിൽക്കുന്ന കൊറോണക്കാലത്തിൽ വൈറസ് ഉത്ഭവിച്ച ചൈനയിൽ നേട്ടമുണ്ടാക്കുന്നത് ഗെയിം ഡെവലപ്പിങ് കമ്പനികളും ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളും. കൊറോണയെ പേടിച്ച് ആളുകൾക്ക് വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യമാണ് കമ്പനികൾക്ക് ഗുണമായി ഭവിച്ചത്. കൊറോണ ബാധിച്ചാലും ബോറടി മാറ്റാൻ വീഡിയോ ഗെയിമുകളും, ഷോർട്ട് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളിലും ഓൺലൈൻ വാണിജ്യ വെബ്‌സൈറ്റുകളിലും സമയം ചിലവഴിക്കുകയാണ് ജനങ്ങൾ. ഇതോടെ ചൈനീസ് ഗെയിം ഡെവലപ്പിങ് കമ്പനികളായ ടെൻസെന്റ്, ഔർപാം, വീഡിയോ ആപ്ലിക്കേഷൻ ഡെവലപ്പർമാരായ ബിലിബി, ബൈറ്റ്ഡാൻസ് എന്നീ കമ്പനികളുടെ ഒാൈഹരിമൂല്യത്തിൽ വൻ വർധനവാണ് […]