play-sharp-fill

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും കൈകൾ കഴുകുന്നതിന് സൗകര്യംമൊരുക്കി. ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ സൗകര്യം പ്രയോജനപ്പെടുത്തി. യൂത്ത് കോഡിനേറ്റർമാരായ ബിബിൻ രാജ്, ടോണി ജോസഫ്, ലിൻസ് ജോസഫ്, സ്‌നേഹ പ്രകാശ് കേരള വോളന്റി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്ത് കെ.എസ്, റെണൾഡ് തുടങ്ങിയവർ നേതൃത്വം നല്കി.

കൊറോണ വൈറസ് ബാധ ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം നൂറ് കടന്നു ; പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മാത്രം പതിനാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ആറുപേർ കാസർകോട് ജില്ലക്കാരും രണ്ടുപേർ കോഴിക്കോടുകാരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി. പൊതുസ്ഥലത്ത് അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ പൂഴ്ത്തിവയ്ക്കുകയോ വിലകൂട്ടി വിൽക്കുകയോ ചെയ്താൽ കർശനനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സുഗമമായ മാധ്യമപ്രവർത്തനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. […]

ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ; അതിർത്തിയിൽ വാഹനങ്ങൾ തടയും

സ്വന്തം ലേഖകൻ ഇടുക്കി: കൊറേണ വൈറസ് ബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയിൽ യാത്രകൾക്ക് നിയന്ത്രണം. ജില്ലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. മറ്റു ജില്ലകളിൽ നിന്ന് ഇടുക്കിയിലേക്ക് എത്തുന്ന യാത്രക്കാരെ അതിർത്തികളിൽ തടയുമെന്ന് പൊലീസ് അറിയിച്ചു . ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു നിരത്തുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കാസർഗോഡ് ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. അതിനുപുറമെ എറണാകുളത്തും പത്തനംതിട്ടയിലും […]

നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ അറസ്റ്റിൽ ; സംഭവം വയനാട്

സ്വന്തം ലേഖകൻ വയനാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കണക്കിലെടുക്കാതെ ഹോട്ടൽ തുറന്ന ഉടമ പൊലീസ് പിടിയിൽ. വയനാട് വൈത്തരിയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ നിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി വയനാട്ടിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിർത്തിയിൽ വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് വിട്ടയയ്ക്കുന്നത്. ആളുകൾ കൂട്ടം കൂടരുതെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ […]

കൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ; കർശന നടപടികളുമായി ജില്ലാഭരണകൂടം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും . വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. കാസർഗോഡ് ജില്ലയിൽ ബേക്കറികൾ തുറക്കണം എന്നാൽ പാനീയങ്ങൾ വിൽക്കരുതെന്നും മൽസ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലത്ത് റോഡുകളിൽ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണറും കളക്ടടറും നേരിട്ട് ഇറങ്ങി. അതേസമയം കടകളുടെ പ്രവർത്തനസമയത്തെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല. തിരുവനന്തപുരത്ത് ചിലയിടത്ത് കടകൾ അടപ്പിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് […]

രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത ; തിരിച്ചടിയാവുന്നത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക്

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തടയാൻ രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത. പ്രതിരോധ നടപടിയെന്നോണം കേരളം ഉൾപ്പടെ രാജ്യത്തെ 19 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഓഫീസുകൾ അടച്ചിടുമ്പോൾ വർക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കുകയാണ് സ്ഥാപനങ്ങൾ. ഇതിന്റെ ഭാഗമായി വീടുകളിലെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും മൊബൈൽ ഇന്റർനെറ്റും പതിവിൽ കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഉള്ളത്. വീഡിയോ കോൺഫറൻസിങ്, വീഡയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിം എന്നിവയുടെ ഉപയോഗം വർധിക്കുന്നതും […]

മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് മാത്രം യാത്ര ചെയ്യാം ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം : ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മാധ്യമ പ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൂടാതെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം.അതേസമയം തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അറിയിച്ചു. പാസുകൾ ജില്ലാ പോലീസ് മേധാവികൾ നൽകും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്‌സിയും ഒട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും […]

കൊറോണക്കാലത്ത് ഗോവയിലും കോയമ്പത്തൂരിലും ടൂർ കഴിഞ്ഞെത്തിയ ജീവനക്കാരെ താമസിപ്പിച്ചിരിപ്പിക്കുന്നത് നിർദ്ദേശം ലംഘിച്ച് ; റെയ്ഡിന് ഉത്തരവിട്ട് കോർപ്പറേഷൻ ; തിരുവനന്തപുരം പോത്തീസ് ഷോറൂം വിവാദത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണക്കാലത്ത് തലസ്ഥാനത്തെ പോത്തീസ് ഷോ റൂം ജീവനക്കാരെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത് വിവാദത്തിലേക്ക്. എസ്.എൽ തീയറ്ററിനടുത്തുള്ള ഗോഡൗണിലാണ് പോത്തീസ് ജീവനക്കാരെ ഒരു മുറിയിൽ പതിനഞ്ചു പേർ വരെയാണ് തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കണമെന്ന കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഇത്രയധികം ആളുകളെ തിങ്ങിപ്പാർപ്പിച്ചിരിക്കുന്നത്. ഇവർ ഏതാനും ദിവസം മുൻപാണ് ഗോവ, കോയമ്പത്തൂർ ടൂർ കഴിഞ്ഞു വന്നത്. വിവരം അറിഞ്ഞ ഉടനെ കോർപറേഷൻ റെയ്ഡിനു ഉത്തരവിട്ടിട്ടുണ്ട്. സംഭവം ഞങ്ങൾ വൈകിയാണ് അറിഞ്ഞത്. രാവിലെ തന്നെ […]

ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങി ജനങ്ങൾ ; കർശന നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക് ഡൗണിനെ ലംഘിച്ച് മിക്കയിടങ്ങളിലും ജനങ്ങൾ നിരത്തിലിറങ്ങി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പൊലീസും രംഗത്ത് എത്തിയിരിക്കുകയാണ്. സർക്കാർ നിർദ്ദേശം ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ മിക്കയിടങ്ങളിലും വിലക്ക് ലംഘിച്ച് ഓടുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന കർശനമാക്കി. പാലിയേക്കര ടോൾ പ്ലാസയിൽ നിയന്ത്രണം ലഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്. ആലപ്പുഴയിലെ നിരത്തുകൾ സാധാരണ ദിവസങ്ങളിലെന്ന പോലെ നിരക്കനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലെയും അവസ്ഥ ഇതുതന്നെയാണ്. എന്നാൽ ലോക്ക് ഡൗണിനൊപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ച കാസർഗോഡ് മാത്രമാണ് വലിയൊരളവിൽ ജനങ്ങൾ വീട്ടിൽ തന്നെ […]

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സംസ്ഥാനത്തെ അടച്ചുപൂട്ടൽ സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ അഞ്ചു മണി മുതൽ ശക്തമായ പൊലീസ് സന്നാഹം നിരത്തുകളിൽ ഇറങ്ങിയിരിക്കുകയാണ്. യാതൊരു വിധ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ […]