play-sharp-fill
രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത ; തിരിച്ചടിയാവുന്നത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക്

രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത ; തിരിച്ചടിയാവുന്നത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക്

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തടയാൻ രാജ്യം അടച്ചുപൂട്ടുമ്പോൾ ഇന്റർനെറ്റ് വേഗം കുറയാൻ സാധ്യത. പ്രതിരോധ നടപടിയെന്നോണം കേരളം ഉൾപ്പടെ രാജ്യത്തെ 19 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.


കൊറോണ വൈറസ് വ്യാപനത്തെ തടയാൻ ഓഫീസുകൾ അടച്ചിടുമ്പോൾ വർക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കുകയാണ് സ്ഥാപനങ്ങൾ. ഇതിന്റെ ഭാഗമായി വീടുകളിലെ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയും മൊബൈൽ ഇന്റർനെറ്റും പതിവിൽ കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഉള്ളത്. വീഡിയോ കോൺഫറൻസിങ്, വീഡയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിം എന്നിവയുടെ ഉപയോഗം വർധിക്കുന്നതും മൊബൈൽ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതും രാജ്യത്ത് കണക്റ്റിവിറ്റി പ്രശ്‌നങ്ങളുണ്ടാക്കാൻ വഴിയൊരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രശ്‌നം യൂറോപ്പിൽ ഇത് കണ്ടതാണ്. അവിടെ നെറ്റ് വർക്കിൽ തിരക്കനുഭവപ്പെട്ടതിനെ തുടർന്ന് ഇന്റർനറ്റ് കണക്റ്റിവിറ്റിയിൽ തടസങ്ങൾ നേരിടാൻ തുടങ്ങി. വീട്ടിലിരുന്നു കൊണ്ടുള്ള വനോദങ്ങൾക്കും ജോലിക്കും തുടർച്ചയായ ഇന്റർനെറ്റ് ലഭിക്കാതെ വരികെയായിരുന്നു.

ഇന്ത്യയിലും ഇത് തന്നെയാവും അവസ്ഥ. വരുംദിവസങ്ങളിൽ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതിലൂടെ കണക്റ്റിവിറ്റിയിലും പ്രശ്‌നങ്ങൾ നേരിട്ടേക്കാം. പ്രത്യേകിച്ചും വ്യവസായ കേന്ദ്രങ്ങളായ നഗരങ്ങളിൽ.