രാജ്യത്ത് മൂന്നാംഘട്ട ലോക് ഡൗണ്‍ തിങ്കളാഴ്ച മുതല്‍ : ഡോക്ടര്‍മാരുള്‍പ്പെടെ ആര്‍ക്കും ഇളവുകള്‍ നല്‍കില്ലെന്ന് ഹരിയാന സര്‍ക്കാര്‍ ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടിയതോടെ അതിര്‍ത്തികള്‍ വരെ അടച്ചിട്ടാണ് സംസ്ഥാനങ്ങള്‍ രോഗ വ്യാപനം നിയന്ത്രണത്തിന് തടയിടുന്നത്. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ന്യൂഡല്‍ഹി ഒറ്റപ്പെട്ടു. ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി. ഹരിയാനയില്‍ നിന്നും യു.പിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം […]