video
play-sharp-fill

കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചോ….? ഉടൻ അറിയാം…, പുത്തൻ സംവിധാനവുമായി ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള പുത്തൻ സംവിധാനവുമായി ആരോഗ്യവകുപ്പ് അധികൃതർ. പരിശോധനകളുടെ ഫലം അതിവേഗം അറിയാൻ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. എന്നാൽ റാപ്പിഡ് ടെസ്റ്റ് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിൽ വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതുമായി സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. രോഗബാധയുടെ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്. […]

മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ കൊറോണ രോഗബാധിതരുടെ പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിൽ ; സംഭവത്തിൽ പരാതിയുമായി കാസർഗോഡ് ഡി.എം.ഒ രംഗത്ത്

സ്വന്തം ലേഖകൻ കാസർഗോഡ് : ജില്ലയിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന ചികിത്സയിൽ കഴിയുന്നവരുടെ പേരും മേൽവിലാസവും ഫോൺനമ്പറും അടക്കമുള്ള വിശദ വിവരങ്ങൾ ചോർത്തിയ സംഭവം വൻ വിവാദത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെയാണ് കാസർഗോഡ് ജില്ലയിലെ കൊറോണ ബാധിതരായവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്നും കൊറോണ ബാധിതരുടെ പോരും മറ്റ് വിശദാശങ്ങളും അടങ്ങിയ പട്ടിക പൊലീസിന് നൽകിയ രോഗ ബാധിതരുടെ പട്ടികയാണ് ചോർത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ വാട്‌സ്ആപ്പിൽ കൈമാറിയ വിവരങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. […]