കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്
സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് ക്ഷേമനിധി ബോർഡ് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നത്.