play-sharp-fill

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സെക്രട്ടറിയും പങ്കെടുത്ത കോട്ടയം ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗതം ആശംസിച്ച് ജില്ലാ സെക്രട്ടറി ; പുതുതലമുറയ്ക്കുള്ള ഓർമ്മപ്പെടുത്തലെന്ന് ജോണി ജോസഫ്

തേർഡ് ഐ ബ്യൂറോ കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ എ.ഐ.സി.സി സെക്രട്ടറി ഡിസൂസയും പങ്കെടുത്ത ജില്ലാ നേതൃയോഗത്തിൽ ഹിന്ദിയിൽ സ്വാഗത പ്രസംഗം നടത്തി കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി ജോസഫ്. ജനറൽ സെക്രട്ടറി താരിഖ് അൻവർ ബീഹാറിൽ നിന്നുള്ള ആളായതിനാലും ഹിന്ദി സംസാരിക്കുന്ന ആളായതിനാലുമാണ് ഹിന്ദിയിൽ സംസാരിച്ചതെന്ന് ജോണി ജോസഫ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഇതിനെക്കാൾ ഉപരി കോൺഗ്രസ് ആദ്യ കാലത്ത് ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്നതിനായി ഹിന്ദി പ്രാചര സഭ സ്ഥാപിച്ചിരുന്നു. ഹിന്ദി പ്രചാരണം […]

നേമത്ത് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക് : തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു, മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : വിജയ സാധ്യത ഉറപ്പുള്ള മണ്ഡലത്തിൽ നിന്നും നേമത്ത് മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനത്തിന് ചെക്ക് വച്ച് ഉമ്മൻചാണ്ടി.തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു.തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.കോൺഗ്രസ് എ ഗ്രൂപ്പിൽ നിന്നടക്കം ഉമ്മൻചാണ്ടി നേമത്ത് […]

തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ധർമ്മജൻ ബോൾഗാട്ടി ; ഇടതുകോട്ടയിൽ ധർമ്മജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം

സ്വന്തം ലേഖകൻ കൊച്ചി : സി.പിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ബാലുശേരി നിയമസഭാ മണ്ഡലത്തിൽ ധർമജൻ ബോൾഗാട്ടിയെ രംഗത്തിറക്കാൻ നീക്കവുമായി കോൺഗ്രസ്. സ്ഥാർത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ധർമ്മജൻ ബോൾഗാട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ മുതൽ കോൺഗ്രസിനോടുള്ള ആഭിമുഖ്യം ധർമ്മജൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരരംഗത്ത് ഉണ്ടാകുമെന്നും ധർമ്മജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടതിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കാനാണ് കോൺഗ്രസിന്റെ നീക്കം. മുസ്ലിംലീഗിന്റെ സീറ്റാണ് ബാലുശേരി. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ ബാലുശേരി വേണ്ടെന്ന് മുസ്ലിംലീഗ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. പകരം […]

ഇനി കോൺഗ്രസിൽ കുഞ്ഞാപ്പ – കുഞ്ഞൂഞ്ഞ് അച്ചുതണ്ട്…! തദ്ദേശ തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന യു.ഡി.എഫിനെ കരയ്ക്കടുപ്പിക്കാൻ ഏറ്റവും മികച്ച കോമ്പിനേഷനുമായി നേതാക്കൾ ; ഉമ്മൻചാണ്ടിയെ കോൺഗ്രസ് ചെയർമാനാക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ മുങ്ങിത്താഴ്ന്ന കോൺഗ്രസിലെ കരയ്ക്കടുപ്പിക്കാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഉമ്മൻചാണ്ടി യു. ഡി.എഫിലെ സുപ്രധാന പദവിയിലേക്ക് എത്തിച്ചേരുമെന്ന് ഏതാണ്ട് ഉറപ്പായി. നേരത്തെ ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം ഏൽപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് ഉമ്മൻചാണ്ടിയെ യു.ഡി.എഫ് ചെയർമാനോ കൺവീനറോ ആക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി കെ.പി.സി.സി അദ്ധ്യക്ഷൻ സമ്മർദ്ദം ചെലുത്തിയെങ്കിലും പദവി ഏറ്റെടുക്കുന്നതിനോട് ഉമ്മൻചാണ്ടി ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് യു.ഡി.എഫിനെ നയിക്കണമെന്നാണ് കോൺഗ്രസ് […]

കോൺഗ്രസ്സ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല വ്യഞ്ജന കിറ്റ് വിതരണം നടന്നു

സ്വന്തം ലേഖകൻ കോട്ടയം : കൊല്ലാട് പ്രേദേശത്തെ വിവിധ വാർഡുകളിലെ വെള്ളംമ കയറിയ നൂറോളം വീടുകളിൽ താമസിക്കുന്നവർക്ക് കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിലിന്റെ നേതൃത്വത്തിൽ നടന്ന പല വ്യഞ്ജന കിറ്റ് വിതരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ് ,ജനപ്രതിനിധികളായ തങ്കമ്മ മാർക്കോസ്, റ്റി റ്റി ബിജു, ഉദയ കുമാർ, ജോർജ് കുട്ടി, ജയൻ ബി മഠം, തമ്പാൻ […]

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം അടിസ്ഥാനരഹിതം : സ്റ്റീഫന്‍ ജോര്‍ജ്

സ്വന്തം ലേഖകന്‍ കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസഫ് വിഭാഗം ഉന്നയിക്കുന്ന അവകാശവാദം അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ വളരെ നല്ല രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ടു പോകുകയാണ്. കൊറോണ മഹമാരിയുടെ കാലഘട്ടത്തില്‍ മാതൃകാപരമായ ഇടപെടലുകളാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാപഞ്ചായത്ത് നടത്തിവരുന്നത് . ഇപ്പോള്‍ നടക്കുന്ന നടക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നതിന് വേണ്ടിയും അതുവഴി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരം അനാവശ്യ പ്രസ്താവനകളുമായി […]

തോമസ് ചാണ്ടിക്കും വിജയൻ പിള്ളയ്ക്കും പിൻഗാമികൾ ഉണ്ടാകില്ല: കോവിഡ് കൊണ്ടു പോയത് രണ്ട് ഉപതിരഞ്ഞെടുപ്പുകൾ: രാഷ്ട്രീയ പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ട് മൂന്ന് മുന്നണികളും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പാണ്. കുട്ടാനാടും ചവറയിലും ഇപതെരഞ്ഞെടുപ്പുകൾ നടക്കാനുമുണ്ട്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്് മുൻപ് കേരളത്തിലെ ഒരു രാഷട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല. പത്യേകിച്ച് ഭരണ മുന്നണി. കുട്ടനാട്ട് തോമസ് ചാണ്ടിയും ചവറയിൽ വിജയൻ പിള്ളയും മുൻപ് ജയിച്ചത് സ്വന്തം മികവിലാണ്. രണ്ട് പേരും മരിക്കുമ്പോൾ പകരക്കാരനെ കണ്ടെത്തി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ പോലും ഇടതു മുന്നണിക്ക് കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനിടെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ഡൗൺ മെയ് മൂന്നു വരെ നീട്ടിയതോടെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള […]

വിധവാ പെൻഷൻ , നോൺ മാര്യേജ് സർട്ടിഫിക്കറ്റ് സമയ പരിധി നീട്ടണം : റൂബി ചാക്കോ

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷൻ വാങ്ങുന്നവർ , പുനർവിവാഹം നടത്തിയിട്ടില്ല എന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തി മാർച്ച് 30 ന് മുൻപ് സമർപ്പിക്കണം എന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്ന് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് റൂബി ചാക്കോ . ഇത് സംബന്ധിച്ച് കോട്ടയം ഡി.ഡി.പിയുടെ നിർദ്ദേശം 27 ന് ആണ് പഞ്ചായത്തുകൾക്ക് ലഭിച്ചത് . പഞ്ചായത്ത് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച വലിയ തിരക്കായിരുന്നു. ലോക്ക് ഡൗൺ മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാനും ,ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട്  […]

ആഭ്യന്തര വകുപ്പിൽ മൂർത്തിയേക്കാൾ വലുത് ശാന്തിയാണ്: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ പുതുപ്പള്ളി :ആഭ്യന്തര വകുപ്പിന്റെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം മുഖ്യമന്ത്രിയ്ക്ക് നഷ്ടപ്പെട്ടുവെന്നും, കേരളത്തിൽ ഡി.ജി.പി ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ അയർക്കുന്നം,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്യത്തിൽ അയർക്കുന്നം പോലീസ് സ്റ്റേഷനിലേയ്ക്കും പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനിലേയ്ക്കും മാർച്ച് നടത്തി.

വീണ്ടും റിസോർട്ട് രാഷ്ട്രീയം : കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് എംഎൽഎമാർ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വീണ്ടും രാജ്യത്ത് റിസോർട്ട് രാഷ്ട്രീയം തലപൊക്കുന്നു. കമൽനാഥ് സർക്കാരിന് ഭീഷണിയായി കോൺഗ്രസിന്റെ ഉൾപ്പെടെ എട്ട് ഭരണകക്ഷി എം.എൽ.എമാർ ഹരിയാനയിലെ ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ. ഇവരെ ബി.ജെ.പി തടഞ്ഞുവച്ചിരിക്കുകയാണെന്നും എം.എൽ.എമാർക്ക് 25 ലക്ഷം മുതൽ 35 ലക്ഷം വരെ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നാല് കോൺഗ്രസ് എം.എൽ.എമാരും, നാല് സ്വതന്ത്രരുമാണ് ഹോട്ടലിലെത്തിയത്. അതേസമയം മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും മുൻമന്ത്രിയും എം.എൽ.എയുമായ നരോത്തം മിശ്രയുടെയും നേതൃത്വത്തിൽ എം.എൽ.എമാരെ ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര […]