video
play-sharp-fill

പോത്തിന് എന്ത് കൊറോണയും ലോക്ക് ഡൗണും ; കൊച്ചി നഗരത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ രോഗബാധയുടെ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ എല്ലായിടത്തും ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഈ സമയത്താണ് കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി പുറത്തിറങ്ങിയ ഒരാൾ പൊലീസിന് സമ്മാനിച്ചത് വലിയ തലവേദനയാണ്. ലോക് ഡൗൺ അറിയാതെ വിരണ്ടോടിയ പോത്താണ് പൊലീസിന് പണിയായത്.കൊച്ചി കലൂർ എ.ജെ ഹാളിന് സമീപത്താണ് പോത്ത് വിരണ്ടോടിയത്. പാവക്കുളം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവിടെ വരെ ഓടിയെത്തിയത്. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ജനം നിരത്തിൽ ഇല്ലായിരുന്നതിനാലാണ് വലിയ […]

കൊച്ചിയിൽ കൊറോണ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചു ; ഇയാളുമായി സമ്പർക്കം പുലർത്തിയ 27 പേരുടെ പട്ടിക തയ്യാറാക്കി ; ആശുപത്രിയിലെ കാന്റീൻ ജീവനക്കാരൻ, ടാക്‌സി ഡ്രൈവർ ഉൾപ്പെടെയുള്ളവർ പട്ടികയിൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് വയസുകാരന്റെ അച്ഛനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുമായി സമ്പർക്കം പുലർത്തിയ 23 പേരുടെ പട്ടിക തയ്യാറാക്കി. എന്നാൽ പട്ടികയിലുള്ള എത്ര പേരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റണമെന്ന കാര്യത്തിൽ വെള്ളിയാഴ്ച തീരുമാനമെടുത്തേക്കും. ഏഴാം തീയതിയാണ് മൂന്നു വയസുകാരനും അച്ഛനമ്മമാരും ഇറ്റലിയിൽ നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യൂണിവേഴ്‌സൽ സ്‌ക്രീനിങ് സംവിധാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് കുട്ടിക്ക് പനിയുണ്ടെന്ന് മനസിലായത്. ഉടൻ തന്നെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിലാണ് കുട്ടിയെ കളമശ്ശേരി […]

തീ കത്തിയമർന്ന് കൊച്ചിയിലെ ഹോട്ടൽ: ജോലിക്കാർ ഇതര സംസ്ഥാന തൊഴിലാളികൾ ; ഉടമയെ തേടി അഗ്‌നി രക്ഷാ സേന

സ്വന്തം ലേഖകൻ കൊച്ചി : ഗ്യാസ് സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ കൊച്ചിയിൽ ഹോട്ടൽ കത്തിനശിച്ചു. ഹോട്ടൽ ഉടമയെ തിരഞ്ഞ് അഗ്നി രക്ഷാ സേനാ. എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ആനന്ദ് വിഹാർ എന്ന ഹോട്ടലിലാണ് ഇന്നു രാവിലെ ഏഴേമുക്കാലോടെ തീപിടിത്തമുണ്ടായത്. ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല. ഗ്യാസ് സിലിണ്ടറിന്റെ റെഗലേറ്ററിലുണ്ടായ ചോർച്ചയിൽനിന്നാണ് തീപിടിത്തമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഹോട്ടലിലെ ജീവനക്കാർ. തീപിടുത്തം ഉണ്ടായപ്പോൾ ഇവർ ഉടൻ തന്നെ സിലിണ്ടർ എടുത്ത് പുറത്തിടുകയും ക്ലബ് റോഡ് അഗ്‌നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. അഗ്‌നിശമന […]

മരട് മിഷൻ ; കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കം ചെയ്യണം : സുപ്രീംകോടതി

സ്വന്തം ലേഖകൻ കൊച്ചി: മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിച്ചതിന്റെ ഭാഗമായി കായലിൽ വീണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഉടൻ നീക്കണമെന്ന് സുപ്രീംകോടതി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വന്നത് വേദനാജനകമെന്നും തീരദേശ നിയമം ലംഘിക്കുന്നവർക്ക് ഇതൊരു പാഠമാകണമെന്നും ജസ്റ്റീസ് അരുൺ മിശ്ര പറഞ്ഞു. നഷ്ട പരിഹാരം സംബന്ധിച്ച് പരാതിയുള്ളവർ അപേക്ഷ നൽകണം. ഇതോടൊപ്പം നാലാഴ്ച്ചയ്ക്കകം കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു. മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്‌ളാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്‌ളാറ്റ് […]

മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല ; സുപ്രീം കോടതി വിധി വിജയകരം : പൊലീസ് കമ്മീഷണർ വിജയ് സാഖറെ

സ്വന്തം ലേഖകൻ കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല. കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ശനിയാഴ്ച പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്‌ളാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു. ‘എച്ച്2ഒ, ആൽഫ വൺ എന്നിവ തകർത്തപ്പോൾ കായലിനോ, സമീപത്തെ വീടുകൾക്കോ, മറ്റ് നിർമ്മിതികൾക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആൽഫ […]

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് : മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഇടപെടലുകൾ അഭിനന്ദനീയം ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: കനത്ത മഴയെത്തുടർന്ന് കഴിഞ്ഞദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കൊച്ചി നഗരത്തിൽ ഇതുവരെ കാണാത്ത വെള്ളക്കെട്ടാണെന്നും, വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും ഇടപെടലുകൾ അഭിനന്ദനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഗരത്തിലെ വെള്ളക്കെട്ട് നീക്കാൻ നഗരസഭ എന്താണ് ചെയ്തത്, മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് കളക്ടർ രംഗത്തിറങ്ങിയത്. ഇല്ലെങ്കിൽ എന്താവുമായിരുന്നു നഗരത്തിന്റെ അവസ്ഥയെന്ന് കോടതി ചോദിച്ചു. അതേസമയം വേലിയേറ്റം കാരണം വെള്ളക്കെട്ടുണ്ടായതെന്ന കൊച്ചി മേയർ സൗമിനി ജെയിനിന്റെ […]

കൊച്ചി കടപ്പുറത്ത് വഴിയോരത്ത് അനധികൃത തട്ട് കച്ചവടം സജീവം ; തട്ട് കച്ചവടക്കാരിൽ ഏറെയും ഇതരസംസ്ഥാനക്കാർ

  സ്വന്തം ലേഖിക കൊച്ചി : ഫോർട്ട്‌കൊച്ചി കടപുറത്ത് വഴിയോര മേഖലയിൽ ഇതര സംസ്ഥാനക്കാർക്ക് തട്ട് മറിച്ച് നൽകുന്ന സംഘം സജീവം. ആദ്യം ഈ സംഘത്തിൽപെട്ടവർ തന്നെ നടപാതയോരത്ത് തട്ടിടും. എന്നിട്ട് ആസാം, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്ന് പണം വാങ്ങി നൽകുന്ന രീതിയാണുള്ളതാണ്. ഇത്തരത്തിൽ തട്ടുകൾ പണം വാങ്ങി വിൽക്കുകയും കച്ചവടം ചെയ്യാൻ ഒത്താശ നൽകുകയും ചെയ്യുന്ന ഇവർക്ക് കച്ചവടക്കാരിൽ നിന്നും കമ്മീഷനുണ്ടെന്നും പറയുന്നു. വഴിയോര കച്ചവടത്തിന്റെ മറവിലാണ് ഇതര സംസ്ഥാനക്കാർക്ക് തട്ടുകൾ നൽകുന്നത്.ഇപ്പോൾ ഫോർട്ട്‌കൊച്ചിയിൽ ഇതര സംസ്ഥാനക്കാരുടെ എണ്ണം […]