മൊറട്ടോറിയം കാലത്ത് തിരിച്ചടവ് മുടങ്ങിയെങ്കില്‍ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും; തിരിച്ചടവ് സാവകാശം തേടിയവരുടെ വായ്പാ വിവരങ്ങള്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ക്ക് കൈമാറി ബാങ്കുകള്‍; വായ്പ കുടിശ്ശിക വരുത്തിയവര്‍ക്ക് ലോണുകള്‍ നല്‍കില്ലെന്ന് ബാങ്കുകള്‍; പ്രതിസന്ധിയിലായത് ഇടത്തരക്കാര്‍; കോവിഡ് എന്ന മഹാമാരി വരുത്തിവച്ച വിന
സ്വന്തം ലേഖകൻ കൊച്ചി : ലോക്ഡൗൺ കാലത്തെ മൊറട്ടോറിയം സംബന്ധിച്ച കോടതി വിധി ബാങ്കുകളുടെ തീരുമാനങ്ങളെ സ്വാധീനിക്കും. 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള വായ്പ തിരിച്ചടവുകൾക്കു സാവകാശം നൽകുകയായിരുന്നു മൊറട്ടോറിയത്തിൽ. മൊറട്ടോറിയം പ്രകാരം വായ്പതിരിച്ചടവിൽ സാവകാശം തേടിയവരുടെ വായ്പാവിവരങ്ങൾ ക്രെഡിറ്റ് സ്‌കോർ തയാറാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾക്കു പല ബാങ്കുകളും കൈമാറിക്കഴിഞ്ഞു. ഭാവിയിൽ എടുക്കാൻ സാദ്ധ്യതയുള്ള വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കും എന്ന് മുൻകാല സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ പ്രവചിക്കുന്ന രീതിയിലാണ് ക്രെഡിറ്റ് സ്കോർ തയാറാക്കുന്നത്. അപ്പോൾ മൊറട്ടോറിയം കാലത്തു തിരിച്ചടവിൽ കാലതാമസം ഉൾപ്പെടെയുള്ളവ […]