video
play-sharp-fill

പള്ളിത്തർക്കം: എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം ; ഗവർണർ ഇടപെടണെമെന്ന്  യാക്കോബായ കൊല്ലം ഭദ്രാസനാധിപൻ  മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌

സ്വന്തം  ലേഖകൻ കായംകുളം: തര്‍ക്കത്തിലിരിക്കുന്ന കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍ എട്ടാം ദിവസവും സംസ്കരിക്കാനാവാതെ മൃതദേഹം. യാക്കോബായ ഇടവകാംഗമായ കിഴക്കേവീട്ടില്‍ മറിയാമ്മ രാജന്റെ മൃതദേഹമാണ്  ഇതുവരെ സംസ്കരിക്കാത്തത്. ഇതേ തുടർന്ന് മൃതദേഹം വീടിനു മുന്നില്‍ പ്രത്യേക പേടകത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഈ വിഷയത്തില്‍ സംസ്‌ഥാന ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നു യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ്‌ മോര്‍ തേവോദോസിയോസ്‌ ആവശ്യപ്പെട്ടു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ഭവനത്തില്‍ പ്രാര്‍ത്ഥനകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു  അദ്ദേഹം. പ്രശ്നത്തിൽ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും  ഇടപെടണമെന്നും പറഞ്ഞു.   യാക്കോബായ വിഭാഗം ആരാധന നടത്തിവന്ന പള്ളിയില്‍ […]