പൗരത്വ ഭേദഗതി ബിൽ ; പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഡൽഹി ജുമാ മസ്ജിദിൽ നിന്ന് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു പൊലീസ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്ക് ശേഷം ആസാദിന്റെ നേതൃത്വത്തിൽ ആളുകൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയത് അസാധാരണ സംഘർഷാവസ്ഥയുണ്ടാക്കിയിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിനായി ജുമാ മസ്ജിദിൽ തടിച്ചുകൂടിയത്. നിരവധി വാഹനങ്ങൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. പൊലീസ് ലാത്തിച്ചാർജ് നടത്തി. നാല് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ദര്യഗഞ്ജിൽ വെള്ളിയാഴ്ച […]