play-sharp-fill

മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് പത്ത് മണിക്കൂർ കൊണ്ട് 40 കിലോമീറ്റർ താണ്ടി ; മോഷ്ടാക്കൾ പാറമടയിലെ കുളത്തിൽ ചാടിയെന്ന് കരുതി രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയും എത്തി ; ഒടുവിൽ പിടികൂടിയത് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും മണിക്കൂറുകൾക്ക് ശേഷം : യുവാക്കളെ കാണിച്ചപ്പോൾ ഇവരല്ലെന്ന് പരാതിക്കാരിയായ യുവതി : പുലിവാല് പിടിച്ചത് പൊലീസ്

സ്വന്തം ലേഖകൻ ചടയമംഗലം: അയൽ ജില്ലയിലെ യുവതിയുടെ പരാതിയിൽ ബൈക്കിലെത്തി മാലമോഷ്ടിക്കുന്ന രണ്ട് യുവാക്കളെ പിടികൂടാൻ ചടയമംഗലം പൊലീസ് 10 മണിക്കൂർ ഓടി, 40 കിലോമീറ്റർ താണ്ടി. തങ്ങളുടെ കഷ്ടപ്പാടിലൂടെ മോഷ്ടാക്കളെ പിടിച്ച സാഹസിക ദൗത്യം പത്രങ്ങളിൽ വാർത്തയുമാക്കി. ഈ സംഭവങ്ങൾക്കൊക്കെ ശേഷം പിചികൂടിയ മോഷ്ടാക്കളുമായി അയൽ ജില്ലയിലെ സ്റ്റേഷനിലെത്തിയപ്പോൾ പരാതിക്കാരി പറയുന്നു തന്റെ മാല പൊട്ടിച്ചത് ഇവരല്ല. ഇതോടെ ശരിക്കും കുരുക്കിലായത് ചടയമംഗലം എസ്.ഐയും സംഘവുമാണ്. ഒടുവിൽ യുവാക്കളെ നല്ല വാക്ക് പറഞ്ഞ് തിരികെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ […]