video
play-sharp-fill

തിക്കോടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കടലിൽ താഴ്ന്നു ; വാഹനം കടലിൽ താഴ്ന്നത് കടൽക്കരയിലൂടെ ഓടിക്കുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: തിക്കോടി കോടിക്കൽ ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കടലിൽ താഴ്ന്നു. കടൽക്കരയിലൂടെ കാർ ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് വാഹനം കടലിലേക്ക് താഴ്ന്നത്. കോഴിക്കോട് പടനിലത്ത് നിന്നെത്തിയ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇൻ ബീച്ചാണ് തിക്കോടി. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തുടർന്ന് നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും രണ്ടുമണിക്കൂർ നേരെത്തെ ശ്രമഫലത്തെ തുടർന്നാണ് വാഹനം കരയ്‌ക്കെത്തിച്ചത്.വേലിയേറ്റ സമയമായിരുന്നതിനാൽ വെള്ളം കയറാൻ തുടങ്ങിയതോടെയാണ് വാഹനം പൂർണമായും മണ്ണിൽ പുതഞ്ഞത്.