മദ്യം വാങ്ങാൻ റവന്യൂ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് എത്തിയത് ഔദ്യോഗിക വാഹനത്തിൽ ; മദ്യം വാങ്ങാൻ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി അറിയില്ലെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥ : ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും കളക്ടറുടെ ശാസന

സ്വന്തം ലേഖകൻ കോഴിക്കോട്: റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് മദ്യം വാങ്ങാൻ എത്തിയത് ഔദ്യോഗിക വാഹനത്തിൽ. പാവമണി റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്താണ് ഔദ്യോഗിക വാഹനം നിറുത്തിയിട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവറും മറ്റൊരാളുമായിരുന്നു. കാറിൽ നിന്നും ഇറങ്ങിയ ആൾ നേരേ പോയതാവട്ടെ മദ്യഷോപ്പിലേക്കും. ഈ സമയം ഔദ്യോഗിക വാഹനം സമീപത്തെ പെട്രോൾ പമ്പിലക്ക് മാറ്റിയിട്ടു. അൽപ്പസമയം കഴിഞ്ഞ് മദ്യക്കുപ്പിയുമായി ഇറങ്ങിവന്നയാൾ കാത്തുകിടന്ന ഇന്നോവകാറിൽ മടങ്ങിപ്പോവുകയും ചെയ്തതു. ഈ ദൃശ്യങ്ങൾ മൊബെലിൽ പകർത്തിയ നാട്ടുകാർ […]