play-sharp-fill

ബ്രഹ്മപുരം തീപിടിത്തം: കത്തിച്ചതല്ല, സ്വയം കത്തിയത്..! ഫോറൻസിക് റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് സ്വയം തീ പിടിച്ചത് ആവാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ രാസമാറ്റം ഉണ്ടായെന്നും ഇതാണ് തീപിടിത്തത്തിന് കാരണമായതെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. അഞ്ച് ഇടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ തൃശൂരിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. ഇതാണ് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. മാർച്ച് 2ന് ആണ് ബ്രഹ്മപുരത്ത് തീപിടിക്കുന്നത്. 12 ദിവസത്തെ പ്രയത്നത്തിന് ശേഷമായിരുന്നു തീയണക്കാനായത്. നിരവധി പേരാണ് ബ്രഹ്മപുരത്ത് തീ ആളിപ്പടർന്നതിന് പിന്നാലെ കൊച്ചി വിട്ടത്. സിനിമാതാരങ്ങളുൾപ്പെടെ സംഭവത്തെ […]

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം; കാരണം വ്യക്തമല്ല; പ്രദേശത്ത് വ്യാപക പുക

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തിൽ ഏറ്റവും അവസാനം തീയണച്ച സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിൽനിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം. […]

വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യം…! ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന; 48 മണിക്കൂർ നിരീക്ഷണം തുടരും;പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും

സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന. 48 മണിക്കൂർ നിരീക്ഷണം തുടരും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ഷംറ്റതായി ജില്ലാ കളക്ടർ അറിയിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പറഞ്ഞു. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. […]

കൊച്ചിയിൽ തീ പിടുത്തത്തിനുശേഷമുളള ആദ്യ മഴയെ ജനങ്ങൾ സൂക്ഷിക്കണം; ഡയോക്സിൻ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളില്‍ എത്താന്‍ സാധ്യത; മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോര്‍‍ഡ്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരത്തെ പുക അണഞ്ഞു തുടങ്ങുകയും കൊച്ചിയിൽ വായുനില മെച്ചപ്പെടുകയും ചെയ്തെങ്കിലും കൊച്ചി നിവാസികള്‍ ഇനിയും ഏറെക്കാലം സൂക്ഷിക്കണമെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് എഞ്ചിനീയറുടെ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിന്‍ പോലുളള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയ ശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയര്‍ പി കെ ബാബുരാജൻ പറഞ്ഞു. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവ‍ര്‍ ശ്രദ്ധിക്കണം, ഡയോക്സിന്‍ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. […]

കൊച്ചിയില്‍ പരീക്ഷകള്‍ സുഖമായി നടക്കുന്നുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുടെ കാര്യമില്ല; വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്‌എസ്‌എല്‍സി, +2 പരീക്ഷകള്‍ മാറ്റിവക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച്‌ കുട്ടികള്‍ക്ക് പരാതി ഇല്ല.ചുറ്റുമുള്ള വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. ജില്ലാ കളക്ടര്‍, കോര്‍പറേഷന്‍ എന്നിവരുമായി ആലോചിച്ചു മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ല..! ചട്ടങ്ങൾ പാലിച്ചിട്ടില്ല; കരാർക്കമ്പനിയായ മാലിന്യം നീക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല ; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് സ്ഥാപിച്ചത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാന്‍റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ പാലിച്ചല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഖര മാലിന്യ സംസ്കരണ ചട്ടം 2016 ലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അനുമതിയില്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനുശേഷം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട്. പ്രധാന കണ്ടെത്തലുകൾ *ബോർഡ് സംഘം സ്ഥലത്തെത്തുമ്പോള്‍ അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. * മാലിന്യത്തില്‍നിന്ന്‌ മീഥേന്‍ വാതകം ഉയരാനുള്ള സാധ്യതയും സമീപത്തുള്ള […]

ബ്രഹ്മപുരത്തെ തീപിടുത്തം; ഹൈക്കോടതി നിയോഗിച്ച നീരക്ഷണസമിതി ഇന്ന് സ്ഥലം സന്ദര്‍ശിക്കും

സ്വന്തം ലേഖകൻ കൊച്ചി : ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തുവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ പത്ത് മണിക്ക് ശുചിത്വ മിഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തുക. തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബ്രഹ്മപുരം പ്രശ്നപരിഹാരത്തിന് പുതിയ കര്‍മ്മപദ്ധതി ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം ബ്രഹ്മപുരം പ്ലാന്റിന് മുന്‍പില്‍ പുലര്‍ച്ചെയും […]

ബ്രഹ്മപുരത്ത് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി; 80% തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു; ഇന്നത്തോടെ മാലിന്യ നീക്കം പഴയ നിലയിലാകും’; പി രാജീവ്

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് മന്ത്രി പി. രാജീവ്, സമാനതകളില്ലാത്ത അനുഭവമാണിത്, പാഠം ഉൾക്കൊണ്ടുള്ള പ്രവർത്തനം രൂപവൽകരിക്കും. മന്ത്രി എം.ബി. രാജേഷി​നൊപ്പം ബ്രഹ്മപുരം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രഹ്മപുരത്തെ തീ 80% നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞുവെന്നും ഇന്നത്തോടെ മാലിന്യ നീക്കം പഴയനിലയിലാകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. തീ അണച്ചാലും വീണ്ടു തീ പിടിക്കുന്ന സാഹചര്യം ആണ്.ഇപ്പോള്‍ തീ അണയ്ക്കുന്നതിനാണ് മുന്‍ഗണന.നഗരത്തിലെ മാലിന്യ നീക്കം പുനസ്ഥാപിച്ചു. 40 ലോഡ് മാലിന്യം നീക്കി.ഇന്നത്തോടെ മാലിന്യ നീക്കം […]

കൊച്ചിയിലെ വിഷപ്പുക; ‘മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങള്‍.. കൊച്ചിയിലെ ജീവിതം നരകമായി’ ; നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഈ വിഷയത്തിൽ ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ‘വെള്ളം ഇല്ല.നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു… പുക.ചൂട്. കൊതുകുകള്‍.. രോഗങ്ങള്‍. കൊച്ചിയിലെ ജീവിതം നരകമായി’- വിജയ് ബാബു കുറിച്ചു. മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ […]

ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാർ; കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്, ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല, എന്നിട്ടാണ് ഈ സ്ഥിതി; രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്ന് വിഷപ്പുക വ്യാപിച്ച വിഷയത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിക്കാര്‍.കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്. ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയോട് ഇന്ന് ഉച്ചയ്ക്ക് 1.45 ന് നേരിട്ട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. രേഖകളും ഹാജരാക്കണം. ഓരോ ദിവസവും നിര്‍ണായകമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോടതി […]