മൂന്നു കായലുകൾ താണ്ടിയുള്ള യാത്ര : ആലപ്പുഴയിൽ നിന്നും കൊല്ലത്തേക്കുള്ള ബോട്ട് സർവ്വീസ് പുനരാരംഭിച്ചു
സ്വന്തം ലേഖിക കൊല്ലം : മൂന്നു കായലുകൾ താണ്ടി ആലപ്പുഴ പട്ടണം കാണാൻ പോയാലോ? എന്നാൽ ഒരുങ്ങിക്കോളൂ.ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്കുള്ള ബോട്ട് സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിതയെ ആസ്വദിച്ചുള്ള ഈ യാത്രയൊരുക്കുന്നത് ജലഗതാഗതവകുപ്പാണ്. […]