വിദേശത്ത് ജോലി വാഗ്ദാനം നടത്തി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ; തോട്ടപ്പള്ളിയിലെ ട്രാവൻകൂർ ട്രാവൽസ് ഉടമയാണ് യുവാവ്; പ്രതിയെ റിമാൻഡ് ചെയ്തു.
സ്വന്തം ലേഖകൻ അമ്പലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 50ഓളം പേരിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ തറയിൽ വീട്ടിൽ രാഹുലിനെയാണ് (30) അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തോട്ടപ്പള്ളിയിൽ ട്രാവൻകൂർ ട്രാവൽസ് എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതി. മലപ്പുറം വെണ്ടല്ലൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് പ്രതി ജീവനക്കാരെക്കൊണ്ട് ആളുകളെ വിളിപ്പിച്ചും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും മെഡിക്കൽ എടുക്കാൻ […]