play-sharp-fill

പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയതായി പരാതി ; ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി ; ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്‍റിനേയും സസ്പെന്‍റ് ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട്: പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. സംഭവത്തിൽ ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്‍റിനേയും സസ്പെന്‍റ് ചെയ്തു. പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍, വൈസ് പ്രസിഡന്‍റ് ശ്രീജിത് എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെന്‍റ് ചെയ്തത്. യോഗത്തിനിടയെുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ മണ്ഡലം പ്രസിഡന്‍റിനെതിരെയും പരാതിയുയര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ബിജെപി പ്രവർത്തകൻ പ്രജീഷിൻറെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട […]

‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചു’; കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍ പ്രചാരണവുമായി ബിജെപി പ്രവര്‍ത്തകര്‍;ബി ജെ പിയിൽ അടിയോടടി…സുരേന്ദ്രന്റെ നേതൃത്വം കേരളാ ബി ജെ പിക്ക് ബാധ്യതയോ?

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് പോസ്റ്റര്‍ പ്രചാരണം. ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചുവെന്ന കാസര്‍ഗോഡ് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നു. കുമ്പളയില്‍ ബിജെപി പൊതുപരിപാടിയില്‍ കെ സുരേന്ദ്രന്‍ ഇന്ന് പങ്കെടുക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്….പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്. നേരത്തെയും കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചും ബിജെപി പ്രവര്‍ത്തകര്‍ […]

കേരളത്തിൽ തന്ത്രം മാറ്റാനൊരുങ്ങി ബി ജെ പി;തീവ്ര ഹിന്ദുത്വം മൃദു ഹിന്ദുത്വത്തിലേക്ക് ചുവടുമാറ്റും…

2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിൽ ഒന്നിലെങ്കിലും താമര വിരിയിക്കാൻ തങ്ങളുടെ പ്രഖ്യാപിത നിലപാടായ തീവ്ര ഹിന്ദുത്വത്തെ നിന്ന് മൃദു ഹിന്ദുത്വത്തിത്തിലേക്ക് ചുവട് മാറ്റാനൊരുങ്ങി ബി ജെ പി.രാജ്യത്ത് കേരളം ഇപ്പോഴും ബാലികേറാമലയായി തുടരുന്നതിൽ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണ്.ഈ സാഹചര്യത്തിൽ കോട്ടയത്തു ചേർന്ന നേതൃ യോഗങ്ങൾ മൃദു ഹിന്ദുത്വ നിലപാടിലേക്ക് തിരിയാൻ തീരുമാനമെടുത്തത്.മൃദു ഹിന്ദുത്വം,ദേശീയത,സംസ്ഥാനത്തെ 10 മുതൽ 15 ശതമാനം വരുന്ന ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കൽ എന്നീ ലക്ഷ്യങ്ങൾ വെച്ചുള്ള പ്രവർത്തനങ്ങൾക്കാണ് ബി ജെ പി ആസൂത്രണം ചെയ്യുന്നത്. തിരുവനന്തപുരം,മാവേലിക്കര,ആറ്റിങ്ങൽ,പത്തനംതിട്ട,തൃശൂർ,പാലക്കാട് […]

കുഴല്‍പ്പണക്കേസില്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും; ബി.ജെ.പി. നേതാക്കളുടെ മൊഴി പൊരുത്തപ്പെടുന്നില്ല; ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴി നിര്‍ണായകമാകും ; പുറത്ത് വന്ന ശബ്ദരേഖ തള്ളാതെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. പോലീസ് ചോദ്യം ചെയ്ത മറ്റ് ബി.ജെ.പി. നേതാക്കളുടെ മൊഴികള്‍ തമ്മില്‍ പെരുത്തപ്പെടുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയുടെ മൊഴി നിര്‍ണായകമാകും. ഇന്നലെ പുറത്ത് വന്ന ഫോണ്‍ ശബ്ദരേഖ തള്ളാതെ കെ.സുരേന്ദ്രന്‍ കോഴിക്കോട് പത്രസമ്മേളനം നടത്തി. അതേ സമയം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ പുകച്ചിലാണ് നിലനില്‍ക്കുന്നത്. കുഴല്‍പ്പണവും കള്ളപ്പണവും രാജ്യത്തിന്റ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ടവര്‍  ദുരൂഹ ഇടപാട് […]

കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യുന്നു; കേസില്‍ 19 പ്രതികളെ ചോദ്യം ചെയ്തു; ഇതുവരെ ഒന്നേകാല്‍ കോടിയിലധികം കണ്ടെടുത്തു

സ്വന്തം ലേഖകന്‍ തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യല്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ പത്തോടെ തൃശൂര്‍ പോലീസ് ക്ലബിലാണ് ഹാജരായത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് ശനിയാഴ്ച ഹാജരാവുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്ത കുഴല്‍പണം കടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മരാജില്‍ നിന്നും ബി ജെ പി നേതാക്കളെ ബന്ധിപ്പിക്കുന്ന നിര്‍ണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു. ഗണേഷിനെ നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ […]

നേമത്തെ ഗുജറാത്തിനോട് ഉപമിച്ച കുമ്മനത്തിന്റെ വാക്കുകൾ ദോഷം ചെയ്തു; പ്രതീക്ഷ നൽകിയത് സുരേഷ് ഗോപിയും ശ്രീധരനും മാത്രം; ശബരിമല തരംഗത്തിൽ ഉയർന്നുവന്ന സുരേന്ദ്രനെ ഒതുക്കാനുള്ള സുവർണ്ണാവസരം; അധ്യക്ഷ സ്ഥാനം കിട്ടിയപ്പോൾ സുരേന്ദ്രൻ ഒതുക്കിയവർ ഒറ്റക്കെട്ടാകും; കേരളത്തിൽ കരിഞ്ഞുണങ്ങി താമര

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ച് തോറ്റ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ബിജെപിയുടെ പരാജയത്തിന് കയ്പ്പ് കൂട്ടുകയാണ്. രണ്ട് മണ്ഡലങ്ങളിൽ സുരേന്ദ്രൻ മത്സരിക്കാനുണ്ടായ ഇപ്പോഴും വ്യക്തമല്ല. മഞ്ചേശ്വരത്ത് മാത്രം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ജയിക്കാമായിരുന്നു എന്നാണ് പാർട്ടിയിലെ പ്രധാന മുറുമുറുപ്പ്.     പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ നടപ്പാക്കുന്ന കാഴ്ചയാണ് കണ്ടത്. ശിവന്‍ കുട്ടിയെക്കൊണ്ട് നേമത്തെ ബിജെപിയുടെ അക്കൗണ്ട് പിണറായി പൂട്ടിച്ചു.     നേമത്ത് മത്സരിക്കാന്‍ രാജഗോപാലിന് ആഗ്രഹമുണ്ടായിരുന്നു. എന്തു കൊണ്ട് നേമത്ത് തോറ്റുവെന്ന ചര്‍ച്ചകള്‍ ബിജെപിയെ വലിയ പ്രതിസന്ധിയിലാകും. […]

ശ്രീധരനും, സുരേന്ദ്രനും നിയമസഭ കാണേണ്ടന്ന് ജനങ്ങൾ ; കയ്യിലിരുന്ന നേമവും ശിവന്‍കുട്ടി കൊണ്ടുപോയി; ഇഡിയും എന്‍ഐഎയും കൂടെ നിന്നിട്ടും ബി ജെ പി കരിഞ്ഞുണങ്ങി; ഇനി കാവിലെ പാട്ടു മൽസരത്തിന് കാണാമെന്ന് കെ.സുരേന്ദ്രൻ

തേര്‍ഡ് ഐ ന്യൂസ് കോട്ടയം: രണ്ട് മണ്ഡലത്തില്‍ മത്സരിച്ചിട്ടും ദയനീയമായി പരാജയമേറ്റ് വാങ്ങി സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലും വലിയ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ മാസ് എന്‍ട്രി നടത്തിയെങ്കിലും, ഫലം വന്നപ്പോള്‍ മിസോറാമിന് വണ്ടി കയറാന്‍ തയ്യാറായി നില്‍ക്കുകയാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎം അഷറഫ് വിജയത്തേരിലേറുമ്പോള്‍ കെ സുരേന്ദ്രനെതിരെ ജനവികാരം ശക്തമാകുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്‍ എംഎല്‍എ ഓഫീസ് […]

തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസം എം എൽ എ ഓഫീസ് തുറന്ന് ഇ. ശ്രീധരൻ ; ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല ; രാജഗോപാലിന്റെ പിൻഗാമി കുമ്മനം തന്നെയുറപ്പിച്ച് നേതൃത്വം ; കഴക്കൂട്ടത്ത് ന്യൂനപക്ഷങ്ങൾ കൈവിട്ടോ എന്നും ഭയം ; ബിജെപിയുടെ ഉള്ള അക്കൗണ്ട് കൂടി നഷ്ടപ്പെടുമെന്നുറപ്പിച്ച് ഇടത് – വലത്‌ മുന്നണികൾ  

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിലധികം സീറ്റുകൾ ഉറപ്പിച്ച് ബിജെപി. എന്നാൽ, ശക്തമായ ത്രികോണമല്‍സരം പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞത് ജയസാധ്യതയെ ബാധിക്കുമോയെന്നു നേതൃത്വത്തിന് ആശങ്കയുണ്ട്. മഞ്ചേശ്വത്ത് കഴിഞ്ഞതവണത്തെക്കാള്‍ നേരിയ തോതില്‍ പോളിങ് ഉയര്‍ന്നത് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.   ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് പാര്‍ട്ടി വോട്ടുകള്‍ പിടിക്കാനായി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചുരുക്കം ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളെക്കാള്‍ മുന്നിലായിരുന്നു ബിജെപി. ശക്തമായ ത്രികോണ മല്‍സരം നടന്ന ഇരുപതുമണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും […]

അവസാനഘട്ടത്തിൽ നൂറിലേറെ സീറ്റുകൾ ഉറപ്പിച്ച് എൽ.ഡി.എഫ് ; ജോസ് കെ.മാണിയുടെ മുന്നണിപ്രവേശനം ഗുണകരമാകുമെന്ന് ഇടതുപക്ഷം ; മൂന്ന് ജില്ലകൾ പിടിച്ചാൽ കളിമാറുമെന്ന് യു.ഡി.എഫ് : ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾക്ക് തുരങ്കം വയ്ക്കാൻ കളം നിറഞ്ഞ് എൻ.ഡി.എ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഏറെ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മുന്നിച്ച് വച്ച് ശക്തമായ പ്രചരണത്തിലൂടെ ഭരണത്തുടർച്ച നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ എത്തിയതോടെ കളം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്. എന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സീറ്റ് പ്രവചന കണക്ക് കൂട്ടലുകൾക്ക് തുരങ്കം വെയ്ക്കാൻ എൻഡിഎ കളത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. 2016ൽ 91 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നത്. ഇത്തവണത്തെ […]

ഇ.ശ്രീധരൻ ധീരനായ രാഷ്ട്ര ശിൽപി ; അദ്ദേഹത്തിന്റെ സേവനം നമ്മുക്ക് ഇനിയും ആവശ്യമുണ്ട് : മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ

സ്വന്തം ലേഖകൻ പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽബി.ജെ.പി സ്ഥാനാർഥിയായ ഇ. ശ്രീധരന് വിജയാശംസ നേർന്ന് സിനിമ നടൻ മോഹൻ ലാൽ രംഗത്ത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപിയാണ് ശ്രീധരനെന്നും അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്ന് മെട്രോമാന് വിജയാശംസകൾ നേർന്ന് മോഹൻലാൽ പറഞ്ഞു. വീഡിയോയിലൂടെയാണ് ഇ.ശ്രീധരന് ആശംസകൾ ആർപ്പിച്ച് മോഹൻലാൽ രംഗത്ത് എത്തിയത്. സംസ്ഥാനം ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലത്തിൽ വോട്ടുപിടിക്കാൻ ബി.ജെ.പി കേന്ദ്രങ്ങൾ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരത്തെ  നടനും പത്തനാപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.ബി. ഗണേഷ് […]