video
play-sharp-fill

ആഘോഷം വന്നാലും കൊറോണ വന്നാലും മലയാളിക്ക് മുഖ്യം മദ്യം ; ജനതാ കർഫ്യൂ അടിച്ചുപൊളിക്കാൻ കേരളം വാങ്ങിയത് 76.6 കോടി രൂപയുടെ മദ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം :ആഘോഷം വന്നാലും രാജ്യത്തെ പിടിച്ചു കുലുക്കുന്ന കൊറോണ പോലുള്ളമഹാമമാരി വന്നാലും മലയാളിക്ക് എന്നും മദ്യം തന്നെ പ്രധാനനം. കൊറോണ വൈറസിനെ പ്രതിരരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്നോണം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനു തലേദിവസമായ ശനിയാഴ്ച മാത്രം കേരളത്തിൽ റെക്കോർഡ് മദ്യവിൽപന. 21ന് സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെയും വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യമാണ്. അതേസമയം കഴിഞ്ഞവർഷം ഇതേദിവസം ബിവറേജസ് ഔട്ട്‌ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. വിൽപനയിൽ 118.68 ശതമാനം വർധനവാണ് […]

കൊറോണ ഭീതിയിൽ മദ്യം ബിവറേജസിൽ പോയി മേടിക്കാൻ ഭയം, മദ്യം ഓൺലൈനായി വീട്ടിലെത്തിക്കണം : ഹർജിക്കാരന് അമ്പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് ഭീതിയുടെ വ്യാപനത്തിന്റെ പശ്ചാലത്തിൽ മദ്യം ഓൺലൈനായി വീട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ഹർജിയുമായെത്തിയ ആലുവ സ്വദേശിക്ക് പിഴയിട്ട് ഹൈക്കോടതി. മദ്യം ഓൺലൈനായി എത്തിക്കാൻ ഹർജിയുമായെത്തിയ ആലുവ സ്വദേശി ജി.ജ്യോതിഷ് നൽകിയ ഹർജിയാണ് അമ്പതിനായിരം രൂപ പിഴയോടെ ഹൈക്കോടതി തള്ളിയത്. എന്നാൽ ഹർജിക്കാരൻ കോടതി നടപടികളെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ വ്യക്തമാക്കി. അതേസമയം അടിയന്തര പ്രാധാന്യം ഉള്ള വിഷയം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി കോടതിയുടെ പരിഗണനയിൽ കൊണ്ടുവന്നത്. ദിവസം മൂന്ന് മുതൽ നാല് ലക്ഷം വരെ ഇടപാടുകാർ മദ്യം […]

ഇത് കേരളാ മോഡൽ പ്രതിരോധം : ബിവറേജസിന് മുൻപിൽ ഒരു കൈ അകലത്തിൽ ക്യൂ നിന്ന് മദ്യം വാങ്ങാൻ എത്തിയവർ ; ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനം തടയാൻ ഗവൺമെന്റും ആരോഗ്യവകുപ്പ് അധികൃതരും ഒരുപോലെ പ്രവർത്തിക്കുകയാണ്. ഇതിനിടെയിലാണ് കൊറോണയെ പ്രതിരോധിക്കാൻ ബിവറേജസിന് മുന്നിൽ മദ്യം വാങ്ങാൻ ഒരു കൈ അകലത്തിൽ ആളുകൾ ക്യൂ നിൽക്കുന്നത്. ഇതിനോടകം തന്നെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ ബാറുകളും മദ്യ വിൽപനശാലകളും പൂട്ടാതിരിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് എന്നാൽ അച്ചടക്കവും അകലം പാലിക്കലും നടപ്പാക്കി മാതൃകയായിരിക്കുകയാണ് ബിവറേജസിൽ എത്തുന്നവർ. തലശ്ശേരിയിലെ ഒരു ബീവറേജിൽ […]

ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കുക…..! മദ്യം വാങ്ങാനെത്തുന്നവർ തുവാലയോ മാസ്‌കോ ധരിച്ച് മാത്രം എത്തുക ; സർക്കുലറുമായി ബിവറേജസ് കോർപ്പറേഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യം വാങ്ങാൻ ബിവറേജിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ബിവറേജസ് കോർപ്പറേഷൻ സർക്കുലർ പുറത്തിറക്കി. മദ്യം വാങ്ങിക്കാൻ എത്തുന്നവർ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി തിരക്ക് കുറഞ്ഞ സമയങ്ങളിൽ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുൻപും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും മദ്യപാനികൾക്കായി ഇറക്കിയ സർക്കുലറിലുണ്ട്. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. മദ്യം വാങ്ങാനെത്തുന്നവർ തൂവാലയോ മാസ്‌കോ ധരിച്ച് വേണം വരാനെന്നും പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവർ മദ്യശാലയിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ […]

ക്രിസ്മസായാലും പുതുവത്സരമായാലും മലയാളിയ്ക്ക് മദ്യം തന്നെ മുഖ്യം ; ഒരാഴ്ച്ചയ്ക്കിടെ മലയാളി കുടിച്ച് തീർത്തത് അഞ്ഞൂറിലധികം കോടി രൂപയുടെ മദ്യം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രിസ്മസായാലും പുതുവത്സരമായാലും മലയാളിയ്ക്ക് മദ്യം തന്നെ മുഖ്യം. ഇക്കഴിഞ്ഞ ക്രിസ്മസ് – പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം. സംസ്ഥാനത്ത് മദ്യവിൽപനയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം നഗരമാണ്. രണ്ടാം സ്ഥാനത്താകട്ടെ പാലാരിവട്ടവും. ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബിവറേജസ് കോർപ്പറേഷന് 10.39 കോടി രൂപ കൂടുതൽ ലാഭമാണ് ഇക്കുറി കിട്ടിയിരിക്കുന്നത്. സീസണിലെ […]