രാജ്യത്ത് നാല് പേർക്ക് കൂടി ബി എഫ് 7 സ്ഥിരീകരിച്ചു. ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത; വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം.
സ്വന്തം ലേഖകൻ ന്യൂഡൽഹി : ഒമിക്രോണിൻ്റെ പുതിയ ഉപവകഭേദം ബി.എഫ്. 7 രാജ്യത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീനോം സിക്വെൻസിങ് പരിശോധനയിൽ ബി.എഫ് .7 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.ഇതോടെ രാജ്യത്ത് ബി എഫ്. 7 സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി .ഈ മാസം കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളങ്ങളിലടക്കം പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വുഹാനിൽ ആദ്യമായി വ്യാപിച്ച വൈറസിലേക്കാൾ ബിഎഫ് […]