play-sharp-fill

ഫിനാൻസുകാരുടെ ശല്യം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇഎംഐ അടയ്ക്കാൻ വൈകിയതു മൂലം ഉണ്ടായ ശല്യത്തെ തുടർന്നാണ് അമ്മയുടെ ആത്മഹത്യ എന്ന് മകൻ്റെ ആരോപണം

സ്വന്തം ലേഖകൻ പാലക്കാട്: മൈക്രോഫിനാൻസുകാരുടെ ശല്യം മൂലം അമ്മ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി മകൻ രംഗത്ത്. പാലക്കാട് അകത്തെത്തറയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരുതക്കോടുള്ള പത്മാവതി (55) എന്ന സ്ത്രീ ചികിത്സയ്ക്കിടെ മരിച്ചത്. മൊബൈൽ ഫോണിന്റെ ഇഎംഐ അടയ്ക്കാൻ വൈകിയതിൽ മൈക്രോഫിനാൻസുകാരുടെ ശല്യം മൂലമാണ് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് മകൻ അരുൺ ആരോപിച്ചു. രണ്ട് മാസം മുമ്പ് ബജാജ് മൈക്രോ ഫിനാൻസിന്റെ ഇഎംഐ വഴി 14,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പത്മാവതിയുടെ പേരിൽ മകൻ വാങ്ങിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം മകന് ഈ മാസത്തെ […]