പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ ; കരഞ്ഞ് തളർന്ന് ഒരു വയസുകാരി ആര്യ

  സ്വന്തം ലേഖകൻ ലഖ്നോ: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അച്ഛനും അമ്മയും ജയിലിൽ. ഒരാഴ്ചയായി അമ്മയെയും അച്ഛനെയും ചോദിച്ച് കരഞ്ഞ് തളർന്ന് ഒരു വയസുകാരി കുഞ്ഞു ആര്യ. പൗരത്വ നിയമത്തിനെതിരെ പ്രതിേഷധിച്ചു എന്ന കാരണത്താൽ യു.പിയിലെ ജയിലിൽ അടച്ചിരിക്കുകയാണ് ആര്യയുടെ മാതാപിതാക്കളായ ഏക്തയെയും രവി ശങ്കറിനെയും. ഈ മാസം 19ന് ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത വാരാണസിയിലെ റാലിക്കിടെയാണ് യു.പി പൊലീസ് 60ലേറെ പേരെ അറസ്റ്റ് ചെയ്തത്.ഇതോടെ 14 മാസം മാത്രം പ്രായമുള്ള മകൾ ആര്യ ഒറ്റപ്പെട്ടു. മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ ബന്ധുക്കളാണ് കുട്ടിയെ നോക്കുന്നത്. […]