മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു ; ക്രൈം നന്ദകുമാർ അറസ്റ്റിൽ ; എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്; വീഡിയോ പുറത്തുവിട്ടത് ഓൺലൈൻ ചാനൽ വഴി

കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി. മോശം പരാമർശങ്ങൾ ഉൾപ്പെട്ടതാണ് വീഡിയോ എന്ന് പൊലീസ് പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ മുഖ്യമന്ത്രിക്കെതിരെ നന്ദകുമാർ അസഭ്യം പറയുന്ന വീഡിയോയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.

അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില ; കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ ; പിടിയിലായത് കണ്ണൂർ സ്വദേശികൾ

കണ്ണൂ‍ർ : അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ് എന്നിവരാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജെൻസ് സെല്ലിന്റെ പരിശോധനയിൽ കണ്ണൂർ പാടിച്ചാൽ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറിൽ കടത്താൻ ശ്രമം, പൊലീസ് പൊളിച്ചു; മറ്റ് കുട്ടികൾ കണ്ടത് തുണയായി, 3 പേർ അറസ്റ്റിൽ

ഇടുക്കി: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേർന്നാണ് കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിൻ, കുഴികണ്ടം, പറമ്ബിൽ അഖിൽ, അപ്പാപ്പിക്കടന മറ്റത്തിൽ നോയൽ എന്നിവരാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.സ്കൂളിലെത്തിയ വിദ്യാർഥിനിയെ ചിലർ കാറിൽകയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാർഥികൾ കണ്ടു. ഇത് ശ്രദ്ധയിൽ പെട്ട വിദ്യാർഥികൾ, അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു . പൊലീസ് അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പാളിയത് . […]

ഏഴു ഫോണുകളും ഒരു ഐപാഡുമായി മോഷണക്കേസ് പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് മുങ്ങി നടന്നിരുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കോട്ടയം കുറിച്ചി സ്വദേശി ബിനു തമ്പിയെയാണ് ചിങ്ങവനം പോലീസ്ഇന്നലെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ജില്ലയിലൂടനീളം നടത്തിയ കർശന പരിശോധനയിലാണ് മോഷ്ടാവ് പിടിയിലായത്. ഇയാൾ മയക്കുമരുന്ന് കേസിലും പ്രതിയാണ്. സ്ഥിരമായി വീടുകളിൽ തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചു ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ കവർന്നു എടുക്കുകയും ആണ് പതിവ് .ഇയാളുടെ കൈയ്യിൽ നിന്നും ഏഴു ഫോണുകളും ഒരു […]

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഡോക്ടറെ വിശുദ്ധനാക്കാൻ ഓടി നടക്കുന്നത് വൈക്കത്തിന് സമീപം ജില്ലാ അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലെ “വാട്ടർ” എന്ന അപരനാമത്തിലറിയപ്പെടുന്ന ഗ്രേഡ് എസ് ഐ. ; ഉണ്ണുന്ന ചോറിൽ മണ്ണുവാരിയടുന്ന ഇതുപോലുള്ളവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതിക്കാരനായ ഡോക്ടർ അറസ്റ്റിലായപ്പോൾ ഇയാളെ വെള്ളപൂശാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് ഒരു ഗ്രേഡ് എസ് ഐ. കൃത്യമായ തെളിവുകളോടെ കൈക്കൂലി പണവുമായിട്ടാണ് ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. എന്നിട്ടും പോലീസിൻ്റെ ചോറ് ഉണ്ണുന്ന പോലീസുകാരൻ തന്നെ വിജിലൻസിനിട്ട് ആപ്പ് വെയ്ക്കുന്ന കാഴ്ചയാണ് വൈക്കത്ത് കാണുന്നത്. എസ് ഐ മാത്രമല്ല, ആംബുലൻസ് ഡ്രൈവർമാരും ,രാഷ്ട്രീയക്കാരും കൈക്കൂലിക്കാരനായ ഡോക്ടർക്ക് വേണ്ടി രംഗത്തുണ്ട്. വൈക്കത്ത് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സജീവ സാന്നിദ്ധ്യമാണ് ഈ എസ് ഐ. ഇദ്ദേഹത്തെ “വാട്ടർ” എന്ന അപരനാമത്തിലാണ് വൈക്കത്തും […]

‘അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചു’; കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഇളയകുട്ടിയുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി. 17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനമായതോടെ മൂന്ന് വര്‍ഷമായി ഇരുവരും വേര്‍പെട്ടാണ് താമസിക്കുന്നത്. ഇതോടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഭാര്യയ്‌ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും ആരോപണമുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹത്തെ […]

പാലക്കാട് ദുരഭിമാനക്കൊല: അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ അമ്മാവനും ഭാര്യാപിതാവും അറസ്റ്റില്‍

സ്വന്തം ലേഖകന്‍ പാലക്കാട്: ദുരഭിമാന കൊലയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യാപിതാവും അറസ്റ്റില്‍. മാനാംകുളമ്പ് സ്‌കൂളിന് സമീപം കൊല്ലപ്പെട്ട 27 വയസ്സുകാരന്‍ അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭു കുമാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്. ഹരിതയുടെ അമ്മാവന്‍ സുരേഷിനെ പോലീസ് ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ക്രിസ്തുമസ് ദിനമായ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സഹോദരനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് മാനാംകുളമ്പ് എന്ന സ്ഥലത്ത് […]

മദ്യപിക്കാൻ പണമുണ്ടാക്കാൻ പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിധരിപ്പിച്ച് വീട്ടുവളപ്പിൽ നിന്നും പിടികൂടിയ ചേരയെ കൊന്ന് വിൽക്കാൻ ശ്രമം ; കോതമംഗലത്ത് യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ എറണാകുളം : കോതമംഗലത്ത് വീട്ടുവളപ്പിൽ നിന്നും പിടികൂടിയ ചേരയെ പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ചേര പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമിച്ച നേര്യമംഗലം സ്വദേശി ബിജു വി.ജെയെയാണ് വനം വകുപ്പിന്റെ പിടിയിലായത്. കേസിൽ പിടിയിലായ ബിജുവിനെ കോതമംഗലം കോടതിയിൽ ഹാജരാക്കും. വീട്ടുവളപ്പിൽ നിന്ന് പിടികൂടിയ ചേരയെ കൊന്ന് കറി വച്ച ശേഷം പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. യുവാവ് പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് […]

കൊറോണക്കാലത്ത് ചരക്കുലോറികൾ കടത്തിവിടാനുള്ള അനുവാദം മറയാക്കി പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ ; സംഭവം വയനാട്

സ്വന്തം ലേഖകൻ സുൽത്താൻ ബത്തേരി : കൊറോണ വൈറസ് വ്യാപനത്തിനിടയിൽ അവശ്യവസ്തുക്കളുമായെത്തുന്ന ചരക്കുലോറികൾ ചെക്‌പോസ്റ്റ് കടത്തിവിടാനുള്ള അനുവാദം മറയാക്കി അതിർത്തി വഴി പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പുകയില ഉൽപ്പന്നങ്ങൾ കടത്തിയ ചരക്കുലോറി മുത്തങ്ങയിൽ വച്ച് എക്‌സൈസ് പിടിച്ചെടുത്തു. ലോറി ഡ്രൈവർ കൊടുവള്ളി സ്വദേശി വെണ്ണക്കാട് സലിം അറസ്റ്റിലായിട്ടുണ്ട്. അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് 150 കിലോ പുകയില ഉൽപന്നങ്ങളാണ് ഇയാൾ അതിർത്തി കടത്താൻ ശ്രമിച്ചത്. അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചാണ് 150 കിലോ പുകയില ഉൽപന്നങ്ങളാണ് ഇയാൾ അതിർത്തി കടത്താൻ ശ്രമിച്ചത്. എക്‌സൈസ് ഇന്റലിജൻസിനു ലഭിച്ച […]

മോഷണങ്ങൾ നടത്തി വിലസി നടന്ന നാലംഗ സംഘം പൊലീസ് പിടിയിൽ ; മോഷ്ടാക്കളെ കുടുക്കിയത് കാമുകിമാരുമായുള്ള മണിക്കൂറുകൾ നീണ്ട ഫോൺകോളുകൾ

സ്വന്തം ലേഖകൻ തളിപ്പറമ്പ്: മോഷണങ്ങൾ നടത്തി വിലസിയ നാലംഗസംഘം പൊലീസ് പിടിയിൽ. മോഷ്ടാക്കളെ കുടുക്കിയത് കുടുക്കിയത് കാമുകിമാരുമായുള്ള മണിക്കൂറുകൾ നീണ്ട ഫോൺകോളുകൾ. ബൈക്ക്, മൊബൈൽ മോഷണ കേസുകളിലെ പ്രതികളാണ് ഒടുവിൽ പൊലീസ് പിടിയിലായത്. പറശിനിക്കടവിലെ ഡോക്ടറുടെ മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ ലോക്ക് ബ്രേക്ക് ചെയ്ത് അശ്വിൻ ഉപയോഗിച്ച് വരികയായിരുന്നു. അതിനിടയിൽ നിഫ്റ്റ് വിദ്യാർഥിയുടെ ബൈക്ക് മോഷണം നടത്തി വണ്ടിയുടെ നിറം മാറ്റി മോഷണസംഘത്തിൽ പെട്ട അശ്വന്ത് ശശി ഉപയോഗിച്ചു വരികയും ചെയ്തു. ധർമശാലയിലെ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിൽ അശ്വിനും സംഘവും ഉണ്ടെന്ന വിവരം കിട്ടി […]