ഹൃദയം കവർന്ന മലയാളി ആരാധകർക്ക് സ്നേഹസമ്മാനവുമായി അർജന്റീന ; കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്റീന റെഡി ; അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കും
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസിയുടെയും ആരാധകരുണ്ട്. എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്നത് കേരളത്തിന്റെ സ്വന്തം മെസിപ്പടയായിരുന്നു. സ്നേഹത്തിന് മറുസ്നേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ് അർജന്റീന എംബസി കൊമേർഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. […]