സാധാരണക്കാരുടെ മനസറിഞ്ഞ് കെജ്‌രിവാൾ ; രണ്ടാം വരവിൽ 24 മണിക്കൂറും സൗജന്യ വൈദ്യൂതി ഉൾപ്പെടെ പത്ത് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി ആംആദ്മി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സാധാരണക്കാരുടെ ആവശ്യങ്ങൾ മനസറിഞ്ഞ് കെജരിവാൾ. രണ്ടാം വരവിൽ സാധാരണക്കാരുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള തയാറെടുപ്പിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂട്ടരും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഗ്ദാനം നൽകിയ 24 മണിക്കൂറും സൗജന്യ വൈദ്യൂതി, സൗജന്യ വെള്ളം എന്നിങ്ങനെയുള്ള പത്ത് ഉറപ്പുകൾ (10 ഗാരന്റീസ്) പൂർണമായും നടപ്പാക്കിയാവും കെജ്‌രിവാൾ ഇതിന് തുടക്കം കുറിക്കുക. കെജ്‌രി മന്ത്രിസഭയുടെ ആദ്യ നൂറുദിവസത്തിനുള്ളിൽ തന്നെ പ്ലാനിലുള്ള പദ്ധതികളുടെ ഗുണങ്ങൾ കിട്ടത്തക്ക വിധമായിരിക്കണം ആക്ഷൻ പ്ലാൻ തയാറാക്കേണ്ടതെന്നാണ് കേജ്‌രിവാളിന്റെ കർശന നിർദ്ദേശം. ഒരുകാരണവശാലും കാട്ടിക്കൂട്ടലാവുകയും അരുത്. […]

വിജയാഘോഷത്തിൽ മധുരം നൽകിക്കോളൂ, പടക്കം പൊട്ടിച്ച് ഡൽഹിയെ മലിനമാക്കരുത് : കെജ്‌രിവാൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : വിജയാഘോഷത്തിൽ മധുരം നോക്കിക്കോളൂ. പടക്കം പൊട്ടിച്ച് ഡൽഹിയെ മലിനമാക്കരുത്. അണികൾക്ക്് മുന്നറിയിപ്പുമായി ആം ആദ്മിപാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും പാർട്ടി പ്രവർത്തകരൊന്നും പടക്കം പൊട്ടിക്കരുതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു.എവിടെയും കരിമരുന്ന് ഉപയോഗം നടന്നിട്ടില്ല കെജ്‌രിവാളിന്റെ വാക്കുകൾ കൃത്യമായി അനുസരിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകർ അതുകൊണ്ട് തന്നെ മധുരം നൽകിയും പ്രകടനങ്ങൾ നടത്തിയും ആം ആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങി. ഡൽഹി വോട്ടെണ്ണൽ പുരോഗമിക്കുക്കുന്നു, ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ എ.എ.പി 62, സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇത് അരവിന്ദ് […]