video
play-sharp-fill

‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ : മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് നടി അനശ്വര രാജൻ

  സ്വന്തം ലേഖിക കൊച്ചി : പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ ‘ധരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് രസകരമായി പ്രതികരിച്ച് നടി അനശ്വര രാജൻ. ബുർഖ ധരിച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനശ്വര പ്രധാനമന്ത്രിയുടെ വിവേചനപരമായ പ്രസ്താവനയ്ക്ക്തിരെ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മോദിയുടെ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ട് ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ എന്ന ക്യാപ്ഷനും അനശ്വര നൽകിയിട്ടുണ്ട്. ഇതിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർട്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഈ യുവനടി. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ,ആദ്യരാത്രി, […]