video

00:00

എഎംഎംഎയുടെ ഉദ്ഘാടന ചടങ്ങിലെ കസേര വിവാദം; ഹണിറോസും രചന നാരായണ്‍കുട്ടിയും ഇരിക്കുന്ന ഫോട്ടോ പങ്ക് വച്ച് സിദ്ദിഖിന്റെ മറുപടി

സ്വന്തം ലേഖകന്‍ കൊച്ചി: താരസംഘടനയായ എഎംഎംഎ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കസേര നല്‍കിയില്ലെന്ന വിവാദത്തിന് മറുപടിയുമായി നടന്‍ സിദ്ദിഖ്. വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിക്കും ഹണിറോസിനും ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എക്സിക്യൂട്ടീവ് മെമ്‌ബേഴ്സിന്റെ ഗ്രൂപ്പ് […]

ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ എഎംഎംഎയുടെ പുതിയ ചിത്രം വരുന്നു; പ്രഖ്യാപനം മോഹന്‍ലാലിന്റേത്

സ്വന്തം ലേഖകന്‍ കൊച്ചി: എഎംഎംഎ സംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന് മോഹന്‍ലാലിന്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും […]

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കും; സെക്കന്‍ഡ് ഷോ അനുവദിക്കില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന തിയേറ്ററുകള്‍ തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. തിയേറ്ററുകള്‍ തുറക്കുമെങ്കിലും സെക്കന്‍ഡ് ഷോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിലിം ചേംബര്‍, […]

രണ്ടംഗങ്ങൾക്ക് രണ്ട് നീതി പറ്റില്ല , ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിയെയും അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങൾ ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎ‍ല്‍എമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടർന്ന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ലഹരി മരുന്ന് കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെയും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സംഘടനയിലെ ഭൂരിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങളും. സംഘടനയിലെ […]

മലയാള സിനിമയ്ക്കും തലവേദനയായി ബിനീഷിന്റെ അറസ്റ്റ് ; ബിനീഷിനെ പുറത്താക്കാൻ ഉറച്ച് ‘ അമ്മ’ ; മോഹൻലാലിന്റെ ഷൂട്ടിങ്ങ് തിരക്കുകൾ കഴിഞ്ഞാലുടൻ സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ വെട്ടിലായിരിക്കുന്നത് മലയാള സിനിമ കൂടിയാണ്. ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ നടനെതിരെ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് താര സംഘടനയായ അമ്മ. പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യംകൂടി പരിഗണിച്ച് […]

ആ മാഫിയ മലയാള സിനിമയിൽ ഇപ്പോഴും ഉണ്ട്: നട്ടെല്ല് നിവർത്തി നീരജ് മാധവ്: അമ്മയ്ക്ക് വിശദീകരണം നൽകി

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്ത് നിഗൂഢസംഘമുണ്ടെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് നടൻ നീരജ് മാധവ്. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെ പരാമർശിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം നൽകിയത്. […]

ഒടുവിൽ മോഹൻലാൽ ഇടപെട്ടു ; പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്‌ന് നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഒടുവിൽ ഷെയ്ൻ വിഷയത്തിൽ മോഹൻലാൽ ഇടപെട്ടു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാനും ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിർദേശം നൽകി. നിർദേശം അംഗീകരിച്ച ഷെയ്ൻ […]

ജോബി ജോർജ്ജ് തനിയ്‌ക്കെതിരെ വധഭീഷണിയുയർത്തി ; ഷെയ്ൻ നിഗം. നടപടിയെടുകക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് പരാതി നൽകി

സ്വന്തം ലേഖിക കൊച്ചി : യുവ ചലച്ചിത്ര താരം ഷെയ്ൻ നിഗത്തിനെതിരെ നിർമ്മാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയതായി ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ജോബി ജോർജ്ജിനെതിരെ ഷെയ്ൻ രംഗത്തെത്തിയിരിക്കുന്നത്. ജോബിയുടെ സിനിമയ്ക്കായി നീട്ടി വളർത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് […]