ആദിത്യൻ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചത് ഒന്നിലേറെ തവണ ; ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തില്ല : അബോധാവസ്ഥയിലാവാൻ കഴിച്ചത് പത്തിലേറെ ഉറക്ക ഗുളികൾ ; വിവാദങ്ങൾക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി

സ്വന്തം ലേഖകൻ തൃശൂർ :വിവാദങ്ങൾക്കിടയിൽ ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി. തൃശുർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപത്താണ് കാറിനുള്ളിൽ കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നത് വഴിയാത്രക്കാരാണ്കണ്ടത്. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്പ് മുറിക്കാൻ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയിൽ കണ്ടെത്തി. 10 ഉറക്ക ഗുളികകൾ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടൻ ജയന്റെ സഹോദരപുത്രനാണ് ആദിത്യൻ. രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജനറൽ ആശുപത്രിയിൽ വച്ചു […]