video
play-sharp-fill

അലൻ ചൊവ്വാഴ്ച പരീക്ഷയെഴുതും ; കനത്ത സുരക്ഷയിൽ പരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘം

സ്വന്തം ലേഖകൻ കണ്ണൂർ: പന്തീരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബ് ചൊവ്വാഴ്ച എൽഎൽബി പരീക്ഷയെഴുതും. കനത്ത സുരക്ഷയിൽ വപരീക്ഷാ കേന്ദ്രത്തിലെത്തിക്കുന്നത് എൻ.ഐ.എ സംഘമാണ്. കണ്ണൂർ സർവകലാശാലയുടെ എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ യാണ് അലൻ എഴുതുന്നത്. പാലയാട് ക്യാമ്പസാണു പരീക്ഷാ കേന്ദ്രം. സർവകലാശാലയുടെ നിയമപഠനവിഭാഗത്തിൽ എൽഎൽബി വിദ്യാർഥിയായിരുന്ന അലൻ മൂന്നാം സെമസ്റ്ററിൽ പഠിക്കുമ്പോഴാണ് യുഎപിഎ കേസിൽ അറസ്റ്റിലാകുന്നത്. തുടർന്ന് പഠനവിഭാഗത്തിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ നിലവിൽ മൂന്നാം സെമസ്റ്റൽ എൽ.എൽ.ബി പരീക്ഷ എഴുതാൻ മാത്രമാണു വിലക്കുള്ളതെന്നും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് […]

പൊലീസ് തങ്ങളെ മർദ്ദിച്ചു , ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല : വെളിപ്പെടുത്തലുമായി അലനും താഹയും

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റഡിയിൽ ആയിരുന്നപ്പോൾ പൊലീസ് തങ്ങളെ മർദ്ദിച്ചു. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയില്ല. വെളിപ്പെടുത്തലുമായി യുഎപിഎകേസിൽ അറസ്റ്റിലായ അലനും താഹയും രംഗത്ത്. അലൻ ഷുഹൈബിനേയും താഹയെയും കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കി. പ്രതികൾക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നൽകണമെന്ന് അലൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അലനെയും താഹ ഫൈസലിനെയും എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഒരു ദിവസത്തേക്ക് ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരെയും ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻ.ഐ.എ ആവശ്യപ്പെട്ടത്.

ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം അങ്ങേയ്ക്കില്ലേ : മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര

സ്വന്തം ലേഖകൻ കോഴിക്കോട് : ചായ കുടിക്കുമ്പോഴല്ല അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ ഏത് കുറ്റകൃത്യം ചെയ്യുമ്പോഴാണ് അലനും താഹയും കൊല്ലപ്പെട്ടത് എന്ന് വെളിപ്പെടുത്താൻ ഉള്ള ധാർമ്മിക ബോധം മുഖ്യമന്ത്രിയ്ക്കില്ലേ…? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.ആർ മീര. കോഴിക്കോട് വച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ മാതാപിതാക്കളെ കണ്ടുവെന്നും ജനാധിപത്യാവകാശങ്ങൾ ഒരു മിഥ്യയാണ് എന്ന് ഓർമ്മിക്കാൻ അവരുടെ കണ്ണുകളിൽ ഒരിക്കലൊന്നു നോക്കിയാൽ മതിയെന്നും കെ.ആർ.മീര ഫെയ്‌സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ ഫലമായി ജെ.എൻ.യുവിലെ ചെറുപ്പക്കാർ ആക്രമിച്ച സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യപ്പെടാത്തതിൽ ഒന്നു പ്രതിഷേധിക്കാൻ വേണ്ടിയെങ്കിലും […]

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

സ്വന്തം ലേഖകൻ കോഴിക്കോട്: അലൻ എസ്എഫ്‌ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോ എന്ന് സബിത ഫേസ്ബുക്കിലൂടെ ചോദിച്ചു. അലന്റെ അമ്മ സബിത ശേഖറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ … താങ്കൾ ഇന്നലെ കെ.എൽ.എഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. […]

സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ്, ആരെയാണ് ഞങ്ങൾ കൊന്നത്, എവിടെയാണ് ബോംബ് വെച്ചത്…? മുഖ്യമന്ത്രി തെളിവുമായി വരട്ടെ : വെളിപ്പെടുത്തലുമായി അലനും താഹയും

സ്വന്തം ലേഖകൻ കോഴിക്കോട് : തങ്ങൾ മാവോയിസ്റ്റുകളല്ല, സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടന്നവരാണ്. വെളിപ്പെടുത്തലുമായി പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും. എൻഐഎ കോടതിയിൽ ഹാജരാക്കാൻ കൊണ്ടപോകുമ്പോഴാണ് ഇരുവരുടെയും പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വേണ്ടി ബൂത്ത് ഏജന്റുമാരായി ഇരുന്നവരാണ് ഞങ്ങൾ. ഞങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും ഇരുവരും പറഞ്ഞു. സിപിഎമ്മിന് വേണ്ടി വോട്ട് പിടിക്കാനും പോസ്റ്റർ ഒട്ടിക്കാനും തെണ്ടി നടന്നവരാണ്. തങ്ങൾ ആരെയാണ് കൊന്നത്, എവിടെയാണ് ബോംബ് വെച്ചത് എന്നതിന് […]

അറസ്റ്റിലായ യുവാക്കളുടെയും മാവോയിസ്റ്റുകളുടെയും കൈയിലുണ്ടായിരുന്നത് ഒരേ രേഖകൾ തന്നെയെന്ന് പൊലീസ്

  പാലക്കാട്: അട്ടപ്പാടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും കണ്ടെത്തിയ അതേ രേഖകൾ തന്നെയാണ് പന്നിയങ്കര സംഭവത്തിൽ പൊലീസ് പിടിയിലായ അലൻ ഷുഹൈബിന്റേയും താഹാ ഫസലിന്റേയും വീട്ടിൽ നിന്നും കണ്ടെത്തിയതെന്ന് പൊലീസ്. മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെൻഡ്രൈവും ലാപ്പ്‌ടോപ്പും പൊലീസ് നേരെത്തെ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ഇവയിലുള്ള രേഖകളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. പെൻഡ്രൈവിലെ ലഘുലേഖകൾ പരിശോധിച്ചപ്പോൾ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് […]

അലന്റെയും താഹയുടെയും കൈയിൽ നിന്ന് മാവോയിസ്റ്റ് രഹസ്യ രേഖകൾ പിടിച്ചെടുത്തു ; പകർപ്പ് പുറത്ത് വിട്ട് പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട് : വിദ്യാർത്ഥികളായ സി.പി.എം പ്രവർത്തകരുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തുന്ന രേഖകൾ പൊലീസ് പുറത്തുവിട്ടു. മാവോയിസ്റ്റ് അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്ന രഹസ്യരേഖയുടെ പകർപ്പാണ് പുറത്തുവിട്ടത്. ഇതിൽ ശത്രുവിന്റെ തന്ത്രങ്ങളും പ്രത്യാക്രമണത്തിന്റെ മാർഗങ്ങളും വിവരിക്കുന്നുണ്ട്. കൂടാതെ മാവോയിസ്റ്റുകളുടെ അണ്ടർ ഗ്രൗണ്ട് പ്രവർത്തനങ്ങൾ രഹസ്യമായിരിക്കണമെന്നും രേഖയിൽ നിർദേശമുണ്ട്. കൂടാതെ നഗരത്തിലും ഗ്രാമത്തിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ പ്രത്യേകം രേഖയിൽ വിശദീകരിക്കുന്നുണ്ട്. മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ടുകളും താഹയുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ കോഡ് വായിച്ചെടുക്കാനായി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. അട്ടപ്പാടി, […]

അലനും താഹയും അർബൻ മാവോയിസ്റ്റ് ; യു.എ.പി.എ വിടാതെ പൊലീസ്

  സ്വന്തം ലേഖകൻ കോഴിക്കോട്: വിദ്യാർത്ഥികളായ രണ്ട് സി.പി.എം അംഗങ്ങൾക്കെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എയിൽ എതിർപ്പ് പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും. എന്നാൽ അന്വേഷണ സംഘം യു.എ.പി.എയിൽ ഉറച്ചു നിൽക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എം. ആർ.അനിത മുമ്പാകെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് യു.എ.പി.എ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ റിമാൻഡ് റിപ്പോർട്ടിലും യു.എ.പി.എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന ‘അർബൻ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി […]