കേരള-ബംഗളൂരു ട്രെയിൻ സർവീസുകൾ കൂട്ടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എ എ റഹീം എം പി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു;അനുഭാവപൂർവം പരിഗണന ലഭിച്ചാൽ പ്രോയോജനം ചെയ്യുക ആയിരക്കണക്കിന് യാത്രക്കാർക്ക്…
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എംപി കത്ത് നല്‍കി. ബംഗളൂരുവിലേയ്ക്കും തിരിച്ചും ട്രെയിന്‍ സര്‍വ്വീസുകളുടെ അപര്യാപ്തത വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. പഠനം, ജോലി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ബാംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ അനവധിയാണ്. ഇവര്‍ക്കാവശ്യമായ സര്‍വീസുകള്‍ നിലവിലില്ലെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി. ‘കേരള-ബംഗളൂരു യാത്രക്കാരില്‍ കൂടുതലും ചെറുപ്പക്കാരുമാണ്. ഈ യാത്രക്കാര്‍ക്ക് ആവശ്യമായ ട്രെയിന്‍ അര്‍വീസുകള്‍ നിലവിലില്ല. സ്വകാര്യ ബസുകളുടെ ഇഷ്ടാനുസരണം അവര്‍ നിശ്ചയിക്കുന്ന […]