video
play-sharp-fill

‘2018’ ലെ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക് ! ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ടോവിനോയും ചാക്കോച്ചനും ആസിഫും’ അടക്കം വലിയ താരനിര…മഹാ പ്രളയം പശ്ചാത്തലമാക്കി സിനിമ വരുമ്പോൾ…

കേരളം അഭിമുഖീകരിച്ച 2018 ലെ വെള്ളപ്പൊക്കത്തിൻ്റെ ദുരിതവും തീവ്രതയും വെള്ളിത്തിരയിൽ ഒരുക്കാൻ സംവിധായകനും നടനുമായ ജൂഡ് ആൻ്റണി ജോസഫ്. ‘2018’ എന്നു പേരിട്ടിരിക്കുന്ന ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രത്തിനു ‘എവരിവൺ ഈസ് എ ഹീറോ’ എന്ന കാപ്ഷനും നൽകിയിട്ടുണ്ട്. കേരളം മുഴുവൻ പ്രളയ ദുരിതം അനുഭവിച്ച നാളുകളെ വലിയ താരനിരയോടെയാണ് ചിത്രത്തിൽ ഒരുക്കുന്നത്. ടോവിനോ തോമസ്, കു‍ഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, തമിഴ് യുവതാരം കലയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ […]