ടി.സിദ്ദിഖിന്റെ വിദേശത്തെ വീഡിയോ: പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും: ദുബായിയിൽ നിന്നും വീഡിയോ പുറത്തു വിട്ടവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു; ദുബായി പൊലീസിൽ പരാതി നൽകിയത് സിദ്ദിഖിന്റെ ഭാര്യ തന്നെ

ടി.സിദ്ദിഖിന്റെ വിദേശത്തെ വീഡിയോ: പ്രചരിപ്പിച്ചവരെല്ലാം കുടുങ്ങും: ദുബായിയിൽ നിന്നും വീഡിയോ പുറത്തു വിട്ടവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു; ദുബായി പൊലീസിൽ പരാതി നൽകിയത് സിദ്ദിഖിന്റെ ഭാര്യ തന്നെ

Spread the love
സ്വന്തം ലേഖകൻ
അബുദാബി: കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ് ദുബായിയിൽ മദ്യപിച്ച് കുഴഞ്ഞു വീഴുന്നതായി സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വിദേശ മലയാളികൾ അടക്കം നൂറോളം പേർക്ക് കുരുക്ക് മുറുകുന്നു. വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും നടപടി ശക്തമാക്കാനുമായി ടി.സിദ്ദിഖിന്റെ ഭാര്യ ദുബായ് പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ ദുബായ് പൊലീസ് കേസെടുത്തു. സിദ്ധിഖിന്റെ ഭാര്യയായ പെരുത്തിയോട്ടുവളപ്പിൽ ഷറഫുന്നിസ നൽകിയ പരാതിയിൻമേലാണ് ദുബായ് പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.താനും കുടുംബവും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കപ്പെട്ടുവെന്നാണ് സിദ്ധിഖിന്റെ ഭാര്യ പൊലീസിന് നൽകിയ പരാതിയിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് സിദ്ധിഖിന്റെ രാഷ്ട്രീയ എതിരാളികളായ യു.എ.ഇയിൽ ഉള്ള ചിലർ വ്യക്തിഹത്യ നടത്തിയെന്നും ഷറഫുന്നിസ പരാതിയിൽ പറയുന്നു.വീഡിയോ പ്രചരിപ്പിച്ച യു.എ.ഇയിലെ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരവും ഷറഫുന്നിസ നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായിൽ വിവിധ പൊതു പരിപാടികൾക്കെത്തിയ സിദ്ദിഖ് യു.എ.ഇയിലെ തന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഡെസേർട്ട് സഫാരിക്ക് പോയിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളുമായിരുന്നു പുറത്ത് അടുത്തിടെ പുറത്ത് വന്നിരുന്നത്. ടി സിദ്ദിഖ് നിലവിൽ കേരളത്തിലാണെങ്കിലും കേസ് സംബന്ധിച്ചുള്ള കാര്യങ്ങളുമായി അദ്ദേഹത്തിന്റെ ഭാര്യ ദുബായിൽ തുടരുകയാണ്.
വിദേശത്തെ മലയാളികൾ അടക്കമുള്ള നൂറുകണക്കിന് ആളുകളെ ഈ കേസ് ബാധിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇതേ തുടർന്ന് പൊലീസ് നടപടികൾ ശക്തമാക്കിയാൽ പിടിയാലുകുന്നതിൽ ഏറെയും മലയാളികൾ തന്നെയാവും. പലർക്കും ജയിലിൽ കഴിയേണ്ടിയും നാട്ടിലേയ്ക്ക് മടങ്ങേണ്ടിയും വന്നേക്കും. തമാശയ്ക്ക് ആരംഭിച്ച സോഷ്യൽ മീഡിയ യുദ്ധം പലരുടെയും ജീവിതം തകർക്കുന്നതിലേയ്ക്കാണ് നീങ്ങുന്നത്.