video
play-sharp-fill

Friday, May 16, 2025
HomeMain“പാർട്ടിയിൽ നിന്നും അവഗണന : സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.“

“പാർട്ടിയിൽ നിന്നും അവഗണന : സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.“

Spread the love

ഒറ്റപ്പാലം : സി.പി.എം മുൻ നേതാവ് കെ.കെ. കുഞ്ഞൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും ഒറ്റപ്പാലം ഏരിയ കമ്മിറ്റി മുൻ അംഗവുമായ കെ.കെ.കുഞ്ഞനാണ് സി.പി.എം വിട്ട് ബി. ജെ. പി-യിൽ ചേർന്നത്.

ബി.ജെ.പി പാലക്കാട് വെസ്റ്റ് കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ‘വികസിത കേരളം’ കണ്‍വെൻഷനില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറില്‍നിന്നാണ് കുഞ്ഞൻ അംഗത്വം സ്വീകരിച്ചത്.

പഞ്ചായത്ത് പ്രസിഡൻറായിരിക്കെ സി.പി.എമ്മില്‍നിന്ന് നേരിട്ട അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് കുഞ്ഞൻ പറഞ്ഞു. ഒരു ഘട്ടത്തില്‍ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാനും ശ്രമം നടന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments