play-sharp-fill
സ്വപ്‌ന സുരേഷ്‌ നാല് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ ; ചോദ്യം ചെയ്യൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ : എല്ലാദിവസവും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

സ്വപ്‌ന സുരേഷ്‌ നാല് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ ; ചോദ്യം ചെയ്യൽ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ : എല്ലാദിവസവും ബന്ധുക്കളെ കാണാനും സ്വപ്‌നയ്ക്ക് അനുമതി

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെ നാല് ദിവസത്തേക്ക് എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻ.ഐ.എ. കോടതിയാണ് സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വിട്ടത്.

വെള്ളിയാഴ്ച സ്വപ്നയെ വീണ്ടും കോടതിയിൽ ഹാജരാക്കും. സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കുന്നതോടെ എൻ.ഐ.എ. അന്വേഷണത്തിൽ നിർണായക പുരോഗതിയായിരിക്കും ഉണ്ടാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ അന്വേഷണത്തിലൂടെ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ നാല് ദിവസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അതേസമയം നിലവിൽ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. ബന്ധുക്കളെ കാണാൻ അനുമതി നൽകണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ തുടർന്ന് എല്ലാദിവസവും ബന്ധുക്കളെ കാണാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. സ്വപ്നയുടെയും മറ്റ് പ്രതികളുടെയും മൊബൈൽ ഫോണുകളിൽനിന്നും ലാപ്‌ടോപ്പിൽനിന്നും വീണ്ടെടുത്ത ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയും ചോദ്യംചെയ്യൽ നടക്കും. കൂടാതെ മറ്റ് അന്വേഷണ സംഘങ്ങൾക്ക് സ്വപ്ന മറ്റ് അന്വേഷണ ഏജൻസികൾക്ക് നൽകിയ എൻ.ഐ.എ. സംഘം പരിശോധിക്കും.