‘കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയെക്കൂടി ഉപദേശിക്കണം; ആരോപണങ്ങളെല്ലാം വിജേഷ് സമ്മതിച്ചിരിക്കുന്നു ; തെളിവുകൾ കോടതിയിൽ ഹാജരാക്കും’ ; വെല്ലുവിളിയേറ്റെടുത്ത് സ്വപ്ന സുരേഷ്
സ്വന്തം ലേഖകൻ
ബെംഗളൂരു: താൻ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്തതും എം.വി. ഗോവിന്ദന്റെ പേര് പരാമർശിച്ചതും വിജേഷ് സമ്മതിച്ചുവെന്ന് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു.
ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. താന്‍ പറഞ്ഞതെല്ലാം വിജേഷ് സമ്മതിച്ചിരിക്കയാണ്. വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകള്‍ ഏജന്‍സികള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടന്‍ കോടതിയിലും നല്‍കും. എം വി ഗോവിന്ദന്‍ നിയമ നടപടി സ്വീകരിച്ചാലും നേരിടും. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വിജേഷ് പിള്ളക്ക് എതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
ഇപ്പോള്‍ മിസ്റ്റര്‍ വിജേഷ് പിള്ള @ വിജയ് പിള്ള എന്നെ കണ്ടു എന്ന് സമ്മതിച്ചു.
ഹരിയാനയെയും രാജസ്ഥാനെയും കുറിച്ച് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
30 കോടി വാഗ്ദാനം ചെയ്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേര് താന്‍ പറഞ്ഞതായി അദ്ദേഹം സമ്മതിച്ചു.വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ച് താന്‍ പറഞ്ഞതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ചോദിച്ചതായും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യം അദ്ദേഹം പറഞ്ഞത് മറ്റൊരു സന്ദര്‍ഭത്തിലാണ്.
എനിക്ക് ഒന്നേ പറയാനുള്ളൂ.
സംഭവം നടന്നയുടന്‍ ഞാന്‍ പോലീസിനെയും ED യെയും തെളിവ് സഹിതം വിവരം അറിയിക്കുന്നത് ഉള്‍പ്പെടെയുള്ള ശരിയായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇഡിയും പോലീസും ആരംഭിച്ചു കഴിഞ്ഞു.
ഈ സംഭവത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്നും അദ്ദേഹത്തെ ആരെങ്കിലും അയച്ചതാണോ എന്നറിയാന്‍, വിഷയം അന്വേഷിച്ച് യുക്തിസഹമായ ഒരു നിഗമനത്തിലെത്തേണ്ടത് ഇപ്പോള്‍ ഏജന്‍സിയാണ്.
അപകീര്‍ത്തിത്തിനും വഞ്ചനയ്ക്കും എനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഇപ്പോള്‍ അറിയിച്ചു.
ഒന്നാമതായി, ആ നിയമനടപടിയുടെ അനന്തരഫലം നേരിടാന്‍ ഞാന്‍ തയ്യാറാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ നിയമസാക്ഷരതയെക്കുറിച്ച് എനിക്ക് സംശയമുണ്ട്.
ഇപ്പോള്‍ എന്റെ ആരോപണങ്ങളുടെ തെളിവുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം എന്നെ വെല്ലുവിളിക്കുന്നു.ഞാനെടുക്കുന്നു.
ഏജൻസികളിൽ കൊടുത്തിട്ടുള്ള തെളിവുകൾ അദ്ദേഹം എന്നെ കോടതി കേറ്റുകയാണെങ്കിൽ അവിടെ ഞാൻ അത് ഹാജരാക്കിക്കൊള്ളാം.
എം.വി. ഗോവിന്ദൻ കൊടുക്കും എന്ന് പറയുന്ന കേസുകളും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ എനിക്ക് അദ്ദേഹത്തോട് അഭ്യർഥിക്കാനുള്ളത് മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി അങ്ങ് എനിക്കെതിരെ കേസ് കൊടുക്കാൻ ഉപദേശിക്കണം. വർഷങ്ങൾക്ക് മുമ്പ് പൂട്ടിപ്പോയ ഒരു കമ്പനിയുടെ പേരിൽ വെബ് സീരീസ് ഉണ്ടാക്കാൻ ഇറങ്ങി തിരിച്ച വിജേഷ് പിള്ളക്ക് അതിനുള്ള കപ്പാസിറ്റിയും വരുമാന സ്രോതസ്സും ഉണ്ടോയെന്നു അന്വേഷണം നടത്തും എന്ന് ഞാൻ കരുതുന്നു.