അശ്ലീലം പറഞ്ഞതിന് മുഖത്ത് മുളകുപൊടി വിതറി ; പ്രകോപിതരായ ഓട്ടോറിക്ഷാ ഡ്രൈവർമാർ യുവതിയെ വൈദ്യുതി പോസ്റ്റിൽ  കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു;  കന്യാകുമാരി  മേല്പുറത്ത് മൂന്നുപേർ അറസ്റ്റിൽ

അശ്ലീലം പറഞ്ഞതിന് മുഖത്ത് മുളകുപൊടി വിതറി ; പ്രകോപിതരായ ഓട്ടോറിക്ഷാ ഡ്രൈവർമാർ യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു; കന്യാകുമാരി മേല്പുറത്ത് മൂന്നുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ മൂന്നു പേര്‍ പിടിയില്‍. കന്യാകുമാരി ജില്ലയിലെ മേല്പുറം ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിലാണ് യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചത്. മേല്പുറം സ്വദേശിനി കലയെ (35)ആണ് കെട്ടിയിട്ട് മർദ്ദിച്ചത്. മേല്പുറം, പാകോട് സ്വദേശികളായ നട് രാജിന്റെ മകൻ ശശി(47), നാഗേന്ദ്രന്റെ മകൻ വിനോദ് (44), അമ്പയന്റെ മകൻ വിജയകാന്ത് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.

മേല്പുറം വഴി കല നടന്ന് പോകുമ്പോൾ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അശ്ലീലം പറയുന്നത് പതിവായിരുന്നു. ഇത് തുടരുന്ന കാരണത്താൽ കല കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ് കൈയിൽ സൂക്ഷിക്കുകയായിരുന്നു. രാവിലെ ഡ്രൈവർമാർ കലയെ കണ്ടതും അശ്ലീലം പറഞ്ഞതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന മുളകുപൊടി എടുത്ത് ഡ്രൈവർമാരുടെ മുഖത്ത് വിതറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ പ്രകോപിതരായ ഡ്രൈവർമാർ കലയെ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഹരി കിരൺ പ്രസാദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര മണിക്കൂറിന് ശേഷം അരുമന പോലീസ് സംഭവസ്ഥലത്ത് എത്തി കലയെ രക്ഷിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ 5 പേർക്ക് നേരെ കേസെടുക്കുകയും മൂന്നു പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ ദിപിന്റെ പേരിൽ നിരവധി കേസുകളും നിലവിലുണ്ട്.

എന്നാൽ ഇയാളുടെ സഹോദരി പോലീസാണെന്നും അതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും ആകേഷപം ഉണ്ട്. കലയെ വൈദ്യുത തൂണിൽ കെട്ടിയിട്ടിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒന്നര മണിക്കൂർ തന്നെ മേല്പുറം ജംഗ്ഷനിലുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടിരുന്നിട്ടെന്നും ആരും രക്ഷിക്കാൻ വന്നില്ലെന്നും കല ആരോപിക്കുന്നു. പലരും മൊബൈലിൽ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നും കല ആരോപിക്കുന്നു.