സരിത പറയുംപോലെ വായില്‍ തോന്നിയത് പറയുന്നവളല്ല സ്വപ്‌ന; മൂന്ന് മന്ത്രിമാര്‍ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോള്‍ ലജ്ജിച്ച് പോയി; സിപിഎമ്മിന് നാണവും മാനവും ഉളുപ്പുമില്ല; സംസ്ഥാനത്ത് നടക്കുന്നത് പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിപിഎമ്മിന് നാണവും മാനവും ഉളുപ്പുമില്ലെന്ന് പരിസഹിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സ്വപനയ്ക്ക് മുന്നില്‍ മൗനം വിദ്വാന് ഭൂഷണം എന്നാണ് സിപിഐഎം നയമെന്നും അവരുടെ കയ്യില്‍ എല്ലാ തെളിവും ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സരിത പറയും പോലെ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നവളല്ല സ്വപ്ന സുരേഷ്. മൂന്ന് മന്ത്രിമാര്‍ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോള്‍ ലജിച്ച് പോയി. തോമസ് ഐസക്കിനോട് ബഹുമാനം ഉണ്ടായിരുന്നു, ഇതൊക്കെ വേണമായിരുന്നോ- അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീരാമകൃഷ്ണന്‍ കുടിച്ച്, സ്വപ്നയുടെ മുറിയില്‍ കിടന്നില്ലേ. മുന്‍സ്പീക്കര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് ഭയം കൊണ്ടാണ്. പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. പിണറായി വിജയന്‍ ഭരണം മകള്‍ക്കും കുടുംബത്തിനും വേണ്ടി മാറ്റിവെച്ചു.
പിണറായി ഭരണത്തില്‍ കേരളം മാഫിയകളുടെ നാടായി മാറി. പിണറായി വിജയന്‍ ഭരണം മകള്‍ക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തില്‍ ഇല്ല. ക്രമസമാധാന നില തകര്‍ന്നു. പൊലീസ് ക്രിമിനലുകളുടെ സങ്കേതമെന്നും കെ.സുധാകരന്‍ വിമര്‍ശിച്ചു.