play-sharp-fill
ഷാരോൺ കൊലക്കേസിലെ നിർണായക മൊഴിയെടുപ്പ്; പ്രധാന സാക്ഷിയും ഷാരോണിന്റെ സുഹൃത്തുമായ റിജിന്റെ മൊഴിയെടുക്കുന്നു

ഷാരോൺ കൊലക്കേസിലെ നിർണായക മൊഴിയെടുപ്പ്; പ്രധാന സാക്ഷിയും ഷാരോണിന്റെ സുഹൃത്തുമായ റിജിന്റെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയും ഷാരോണിന്റെ സുഹൃത്തുമായ റിജിന്റെ മൊഴിയെടുക്കുന്നു. റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുപ്പ്. ഷാരോൺ വധക്കേസിൽ നിർണായക മൊഴിയെടുപ്പാണ് ഇത്. ​ഗ്രീഷ്മയുടെ വീട്ടിലേക്ക് പോയ ദിവസം ഷാരോണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്താണ് റിജിൻ. ഷാരോണ്‍ വധക്കേസിലെ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്നാണ് നിയമോപദേശം.

കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയിലാണ്. അതിനാല്‍ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്പിക്ക് ലഭിച്ച നിയമോപദേശം. ഭാവിയില്‍ പ്രതി പൊലീസ് അന്വേഷണത്തിന്റെ അധികാര പരിധി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നിയമോപദേശം നല്‍കി.

അതേസമയം കേസ് മറ്റൊരു സംസ്ഥാനത്തേക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതില്‍ മുഖ്യമന്ത്രിയുമായി ഡിജിപി ചര്‍ച്ച നടത്തും. കേസിലെ കുറ്റാരോപിതയായ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ കുറ്റാരോപിതരായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. ഗ്രീഷ്മയെ പോലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.