ഉന്നതരുമായുള്ള സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ പുറത്ത് ; എൻ.ഐ.എ കണ്ടെത്തിയത് ഗൂഗിൾ ഡ്രൈവിൽ സ്‌ക്രീൻ ഷോട്ടുകളായി രഹസ്യമായി സൂക്ഷിച്ചിരുന്നവ : സംസ്ഥാനത്തെ ഉന്നതർ കുടുങ്ങിയേക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ എൻഐഎ കണ്ടെത്തി. ഉന്നതരുമായി സ്വപ്‌ന നടത്തിയ ഫോൺ ചാറ്റുകളാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.

ഗൂഗിൾ ഡ്രൈവിൽ സ്‌ക്രീൻ ഷോട്ടുകളായി രഹസ്യമായി പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു ഇവ. കേസുമായി ബന്ധപ്പെട്ട് ആവശ്യംവന്നാൽ ഇവ ഉന്നതരെ ഭീഷണിപ്പെടുത്തുന്നതിനായി സൂക്ഷിച്ചതാണെന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്‌ന സംസ്ഥാനത്തെ പല ഉന്നതരുമായും ബന്ധം സൂക്ഷിച്ചിരുന്നു. ഇവരുടെ ഭാര്യമാരുമായി ഷോപ്പിങ്ങിനും മറ്റും പോയിരുന്നു. സ്വർണക്കടത്തിനും മറ്റ് ഇടപാടുകൾക്കുമായി മനപ്പൂർവ്വം ബന്ധം ഉണ്ടാക്കിയെടുത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി പുത്രനുമായും പാർട്ടി സെക്രട്ടറിയുടെ പുത്രനുമായമുള്ള ബന്ധങ്ങളും പുറത്ത് വന്നിരുന്നു. ആദ്യം എം.ശിവശങ്കറിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ബന്ധമാണ് ഇപ്പോൾ കൂടുതൽ പേരിലേക്ക് എത്തിയിരിക്കുന്നത്.

ഇതിന് പുറമേമെയാണ് സ്വപ്‌ന സുരേഷിന്റെ ഫോൺ ചാറ്റുകൾ പുറത്ത് വന്നത് മന്ത്രി ഇ.പി. ജയരാജന്റെ മകൻ ജെയ്‌സൺ നമ്ബ്യാരുമായുള്ള സ്വപനയുടെ ബന്ധമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്.

യു.എ.ഇയിലെ വിസ പ്രശ്‌നം പരിഹരിച്ചതിന് 2018ൽ തലസ്ഥാനത്തെ ഹോട്ടലിലായിരുന്നു സ്വപ്‌നക്ക് മന്ത്രി പുത്രൻ വിരുന്ന് നൽകിയിരുന്നു. ഇതിനിടെ പകർത്തിയ ചിത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. അന്ന് സ്വപ്‌ന സുരേഷ് യുഎഇ കോൺസുലേറ്റിലായിരുന്നുവെന്നും തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായ്‌യിലുള്ള മകനാണ് ഇയാളെ സ്വപ്‌ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നതെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഈ ബന്ധത്തിലാണ് സ്വപ്‌ന യുഎഇയിലെ വിസാക്കുരുക്ക് പരിഹരിച്ചത്. ഇതിന് പിന്നാലെ 2019 ൽ ലൈഫ് മിഷൻ കരാറിൽ മന്ത്രിയുടെ മകൻ ഇടനിലക്കാരനായെത്തി.

ജീവകാരുണ്യത്തിന്റെ പേരിൽ യുഎഇ കോൺസുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്‌ന സുരേഷും സംഘവും 58 കോടിയോളം എത്തിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. കോൺസുലേറ്റിന്റെ പേരിലാകുമ്പോൾ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാൽ വിദേശസഹായ നിയന്ത്രണ നിയമം (എഫ്‌സിആർഎ) ബാധകമാകില്ല.

ഇതിനാലാണ് കോൺസുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത്. ലൈഫ് മിഷൻ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും ഈ അക്കൗണ്ട് വഴിയാണ്. ഇതിൽ നിന്നുള്ള 14.5 കോടിയാണ് വടക്കാഞ്ചേരിയിലെ ഫറ്റ് നിർമാണക്കമ്പനിക്ക് കൈമാറിയതും.