video
play-sharp-fill

യുവമോർച്ച സ്വഛ് ഹി സേവ കൈതയിൽ സ്‌കൂളിൽ

യുവമോർച്ച സ്വഛ് ഹി സേവ കൈതയിൽ സ്‌കൂളിൽ

Spread the love

സ്വന്തം ലേഖകൻ

ഇത്തിത്താനം: സ്വഛ് ഹേ സേവാ എന്ന പദ്ധതിയിലൂടെ കുറിച്ചി പഞ്ചായത്തില പൊൻപുഴ കൈതയിൽ സ്‌കൂൾ ശുചീകരിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. സ്‌കൂളിന്റെ പരിസരങ്ങളും അകവും വൃത്തിയാക്കി.യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് നേതൃത്വം നൽകി.ശുചിത്വം വ്യക്തിയിലും സമൂഹത്തിലും സാദ്ധ്യമാക്കണം. കൊച്ചു കുട്ടികളുടെ പരിസരങ്ങൾ എന്നും വൃത്തിയാക്കണം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഖിൽ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, മോർച്ച ജില്ല സെക്രട്ടറി രാജ്‌മോഹൻ, മണ്ഡലം സെക്രട്ടറി കെ കെ ഉദയകുമാർ, ആര്യ ഷാജി, ന്യൂനപക്ഷ മോർച്ച സെക്രട്ടറി ജിജി കടന്തോട്ട്, രതീഷ് കുറിച്ചി, മനോജ് വി,
അനീഷ് കേളൻ കവല, കുട്ടാടായി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.