Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: അപ്രിയ സത്യങ്ങളുടെ തോഴൻ ആയിരുന്ന മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിൻ്റെ മരണത്തിൽ അടിമുടി ദുരൂഹത. വിവാദങ്ങൾ നിറഞ്ഞ വാർത്തകളുടെ തോഴനായിരുന്ന എസ്.വി പ്രദീപ് മന്ത്രിമാർക്ക് അടക്കം അസ്വീകാര്യനായിരുന്നു. ഇദേഹത്തിൻ്റെ യുട്യൂബ് ചാനലിലൂടെ സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദങ്ങളിൽ പൊട്ടിത്തെറിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രദീപിൻ്റെ മരണം എന്നതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്.

തിരുവനന്തപുരം നേമത്തിനടുത്തു വെച്ച്‌ പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നു
അപകടം. പ്രദീപ് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തിരുവനന്തപുരത്തു നേമത്തു വെച്ചുണ്ടായ അപകടത്തിലാണ് മരണം. വൈകിട്ട് 3 .30 നാണു അപകടം സംഭവിച്ചത്. സ്വരാജ് മസ്ദ ലോറി പ്രദീപിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു, ഇടിച്ച ലോറി നിര്‍ത്താതെ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദീപിന്റെ അപകട മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി അപകടസ്ഥലം സന്ദര്‍ശിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയത് ദുരൂഹത ഉണര്‍ത്തിയിട്ടുണ്ട്.

സ്വരാജ് മസ്ത ലോറിയാണ് ഇടിച്ചതെന്നു നേമം പൊലീസ് വ്യക്തമാക്കി.തിരുവനന്തപുരം നേമത്തിനടുത്തു വെച്ച്‌ പ്രദീപിന്റെ വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാരയ്ക്കാ മണ്ഡപത്തിന് അടുത്തായിരുന്നുഅപകടം. പ്രദീപ് ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്നു.

തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നും പൊലീസ് പറഞ്ഞു. ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം ചാനല്‍ വിട്ടതിന് ശേഷം വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

മംഗളം ടെലിവിഷന്റെ ന്യൂസ് എഡിറ്ററായിരുന്നു ഇടക്കാലത്ത്. പ്രദീപ്. പിന്നീട് ഓണ്‍ലൈന്‍ മീഡിയകള്‍ തുടങ്ങുകയും അതെല്ലാം വിജയത്തില്‍ എത്തിക്കുകയും ചെയ്തിരുന്നു . ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ നടത്തുകയായിരുന്നു പ്രദീപ്.