Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് പിണറായി സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുന്നതിനിടെ തലസ്ഥാനത്തെ റോഡിൽ കൊല്ലപ്പെടുന്നത് രണ്ടു മാധ്യമപ്രവർത്തകർ. രണ്ടും ദുരൂഹമായ രണ്ടു വാഹനാപകടങ്ങൾ. ആദ്യ അപകടത്തിൽ അപ്രതീക്ഷിതമായി ഒരു ഐ.എ.എസ് ഓഫിസർ പ്രതിയാക്കപ്പെട്ടെങ്കിൽ, ഇയാളെ രക്ഷപെടുത്തുന്നതിനു വേണ്ടിയുള്ള നിഗൂഡ ശ്രമങ്ങളാണ് ഐ.എ.എസ് ലോബി നടത്തിയത്. എന്നാൽ, രണ്ടാമത്തേത് ആകട്ടെ സംസ്ഥാന സർക്കാരിനെയും ഐ.എ.എസ് ലോബിയെയും വിമർശിച്ചിരുന്ന എസ്.വി പ്രദീപ് എന്ന മാധ്യമപ്രവർത്തകന്റെ മരണമായിരുന്നു. രണ്ടിലും നേരിട്ടും അല്ലാതെയും സംസ്ഥാനത്തെ കള്ളക്കടത്തിനെ നിയന്ത്രിക്കുന്ന ഐ.എ.എസ് ലോബിയുടെ പങ്കും വ്യക്തമായി പുറത്തു വരുന്നുണ്ട്.

സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കിയ ലൈഫ് മിഷൻ അഴിമതിക്കേസിൽ അഴിമതിപ്പണം കൈമാറിയ 2019 ആഗസ്റ്റിലെ ആ രാത്രിയിലായിരുന്നു സിറാജിന്റെ ബ്യൂറോ ചീഫ് ആയ കെ.എം ബഷീർ കൊല്ലപ്പെട്ടത്. ഐ.എ.എസുകാരുടെ ക്ലബിൽ രാത്രി കുടിച്ചു കൂത്താടി നടന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും, വനിതാ സുഹൃത്തായ വഫ ഫിറോസും ചേർന്നാണ് കെ.എം ബഷീർ എന്ന മാധ്യമപ്രവർത്തകനെ ഇടിച്ചു കൊലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.എ.ഇയിൽ സ്ഥിര താമസമാക്കിയിരുന്ന വഫ ഫിറോസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു എന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ലൈഫ് മിഷൻ അഴിമതിയിലെ കോഴപ്പണം കൈമാറപ്പെട്ട ദിവസം തന്നെ കെ.എം ബഷീർ കൊല്ലപ്പെട്ടു എന്നു പിന്നീട് നടന്ന അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ഇത് വിരൽ ചൂണ്ടുന്നത് കോടികൾ കക്കുന്ന, സ്വർണ്ണക്കടത്തിനു കൂട്ടു നിൽക്കുന്ന സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ലോബിയിലേയ്ക്കാണ്.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും വിശ്വസ്ഥനായ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കർ. ഈ ശിവശങ്കറാണ് സ്വർണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്. കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിലായപ്പോൾ ഇയാളെ പുറത്തിറക്കാൻ കളിച്ചതും ഐ.എ.എസ് ലോബിയായിരുന്നു. ഇതിനു മുന്നിൽ നിന്ന ശിവശങ്കറാണ് ഇപ്പോൾ അറസ്റ്റിലായി ജയിലിൽ കഴിയുന്നത്.

ഇതിനിടെയാണ് ഇപ്പോൾ സർക്കാരിനെയും ഐ.എ.എസ് സ്വർണ്ണക്കടത്ത് ലോബിയെയും അതിരൂക്ഷമായി വിമർശിച്ചിരുന്ന മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിനെ ദുരൂഹ സാഹചര്യത്തിൽ വാഹനം ഇടിച്ചു കൊലപ്പെടുത്തിയത്. ഇതോടെ സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങളും ഐ.എ.എസ് ലോബിയും തമ്മിലുള്ള ബന്ധം പുറത്തു വന്നിരിക്കുന്നത്.