ആറാടി സൂര്യകുമാര്‍ യാദവ് ; മൂന്നാം ടി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

Spread the love

സെന്റ് കിറ്റ്‌സ്: മൂന്നാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. വിൻഡീസ് ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

video
play-sharp-fill

സൂര്യകുമാർ യാദവ് ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയതാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. സൂര്യകുമാർ 44 പന്തിൽ എട്ടു ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെ 76 റൺസെടുത്തു. ശ്രേയസ് അയ്യർ 24 റൺസും റിഷഭ് പന്ത് 33 റൺസും നേടി. ക്യാപ്റ്റൻ രോഹിത് ശർമ 11 റൺസെടുത്ത് പുറത്തായി.