ലെയ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലം ഇരവിപുരത്ത് പത്തൊൻപതുകാരൻ മദ്യപാനികളുടെ ക്രൂരമർദനത്തിന് ഇരയായി

ലെയ്‌സ് ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലം ഇരവിപുരത്ത് പത്തൊൻപതുകാരൻ മദ്യപാനികളുടെ ക്രൂരമർദനത്തിന് ഇരയായി

ഇരവിപുരം: ലെയ്‌സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊൻപതുകാരനെ എട്ടംഗ സംഘം ക്രൂരമായി മർദിച്ചു. കൊല്ലം വാളത്തുങ്കൽ സ്വദേശി നീലകണ്ഠനാണ് മദ്യപാനികളുടെ ക്രൂരമർദനത്തിന് ഇരയായത്.

കടയിൽ നിന്നും ലെയ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാൾ ലെയ്സ് ആവശ്യപ്പെട്ടുവെന്നും ഇത് നൽകാത്തതാണ് അവരെ പ്രകോപിപ്പിച്ചതെന്നുമാണ് പ്രഥമിക നിഗമനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ നീലകണ്ഠനെ സമീപത്തെ തോപ്പിലേക്ക് ചവിട്ടി തെറിപ്പിച്ച് ദേഹത്തേക്ക് ചാടി വീണ് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ടുപേർ മർദിക്കുന്നതായാണ് ദൃശ്യത്തിൽ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാരമായി പരിക്കേറ്റ നീലകണ്ഠനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിപുരം സിഐ യുടെ നേതൃത്വത്തിൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.