ഓറഞ്ച് അലർട്ടുള്ളതടക്കം 12 ജില്ലകൾക്ക് അവധി; റെഡ് അലർട്ടുള്ള കണ്ണൂരിന് അവധിയില്ല;; കണ്ണൂർ കലക്ടർക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാല

ഓറഞ്ച് അലർട്ടുള്ളതടക്കം 12 ജില്ലകൾക്ക് അവധി; റെഡ് അലർട്ടുള്ള കണ്ണൂരിന് അവധിയില്ല;; കണ്ണൂർ കലക്ടർക്ക് സമൂഹമാധ്യമങ്ങളിൽ പൊങ്കാല

Spread the love

 

കണ്ണൂർ: സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച 10 ജില്ലകളിൽ ഒമ്പതെണ്ണത്തിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ജില്ലക്ക് മാത്രം അവധി നൽകിയില്ല. അതിതീവ്ര മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ നാളെ റെഡ് അലർട്ടുള്ള ജില്ലയാണ് കണ്ണൂർ.

അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിട്ട് പോലും അവധി നൽകിയിട്ടുണ്ട്.അതിതീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ തിരുവനന്തപുരം, കോഴിക്കോട്, വയനാട്​, മലപ്പുറം, തൃശൂർ, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, പാലക്കാട്, കൊല്ലം ജില്ലകളിലെ അംഗൻവാടികൾ മുതൽ പ്രഫഷനൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.കണ്ണൂർ കലക്ടറുടെ വിവേചനപരമായ തീരുമാനത്തിനെതിരെ ഔദ്യോഗിക ഫേസ്ബുക് പേജിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടുത്ത വിമർശനമാണ് ഉയരുന്നത്.

‘കോഴിക്കോടിനും വയനാടിനും അവധി. അവർക്കിടയിലുള്ള കണ്ണൂർ അവധിക്ക് യാചിക്കുന്നു. ഇവിടെ red alert ആണ് പക്ഷെ പുറത്തിറങ്ങാം!’ എന്നാണ് ഒരാളുടെ കമന്റ്. ‘സർ, ദയവായി ഉച്ചയാകുമ്പോൾ അവധി പ്രഖ്യാപിക്കാതിരിക്കുക… ‘ എന്നും ചിലർ ഓർമിപ്പിക്കുന്നുണ്ട്.